തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ഇനിയും കണ്ടെത്താനുള്ളവരെ തേടിയെത്തുന്ന ബന്ധുക്കളുടെ ഡി.എൻ.എ പരിശോധിക്കും. തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങൾ മാത്രം ലഭിച്ചവയുടെയും സാമ്പിളുകൾ ഡി.എൻ.എ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. ഇതുമായി ഒത്തുനോക്കും.
ഡി.എൻ.എ പരിശോധനയ്ക്ക് സാമ്പിളെടുക്കുന്നതിനായി ആരോഗ്യ വകുപ്പ് മാർഗരേഖ പുറത്തിറക്കിയതായി മന്ത്രി വീണാ ജോർജ് അറിയിച്ചു. മാനസികബുദ്ധിമുട്ട് ഉണ്ടാകാത്തവിധം യാഥാർത്ഥ്യം ബന്ധുക്കളെ പറഞ്ഞു മനസിലാക്കി സാമ്പിളെടുക്കണമെന്നാണ് നിർദ്ദേശം. മക്കൾ, പേരക്കുട്ടികൾ, മാതാപിതാക്കൾ, മുത്തച്ഛൻ, മുത്തശ്ശി, അച്ഛന്റെ സഹോദരങ്ങൾ,അമ്മയുടെ സഹോദരങ്ങൾ തുടങ്ങിയ അടുത്ത രക്ത ബന്ധുക്കളുടെ സാമ്പിളുകൾ മാത്രമേ ഡി.എൻ.എ പരിശോധനയ്ക്ക് എടുക്കൂ.
Source link