കടുത്ത വയറുവേദന, എക്സറേയിൽ തെളിഞ്ഞത് ജീവനുള്ള മത്സ്യം; കാരണക്കാരൻ താൻ തന്നെയെന്ന് യുവാവ്
ജീവനുള്ള ഈല്‍ മത്സ്യത്തെ മലദ്വാരത്തിലൂടെ കയറ്റി വിയറ്റ്‌നാമിലെ ഇന്ത്യക്കാരന്‍ – Eel | Viral Health News | Health
കടുത്ത വയറുവേദന, എക്സറേയിൽ തെളിഞ്ഞത് ജീവനുള്ള മത്സ്യം; കാരണക്കാരൻ താൻ തന്നെയെന്ന് യുവാവ്
ആരോഗ്യം ഡെസ്ക്
Published: August 04 , 2024 10:55 AM IST
Updated: August 04, 2024 11:13 AM IST
1 minute Read
Representative image. Photo Credit: PicturePartners/istockphoto.com
കടുത്ത വയറുവേദനയുമായാണ് 31 വയസ്സുകാരനായ ഇന്ത്യന്‍ പൗരന്‍ വിയറ്റ്‌നാം തലസ്ഥാനമായ ഹാനോയിലെ വിയറ്റ് ഡക് ആശുപത്രിയിലെത്തിയത്. എന്താണ് കാര്യമെന്നറിയാന്‍ എക്‌സ്‌റേ എടുത്ത് നോക്കിയ ഡോക്ടര്‍മാര്‍ കണ്ടത് അടിവയറ്റില്‍ മുഴുത്ത ഒരു ഈല്‍ മത്സ്യം. 25 ഇഞ്ച് നീളവും നാലിഞ്ച് വ്യാസവുമുള്ള ഈല്‍ മത്സ്യത്തെയാണ് ഇന്ത്യക്കാരന്‍ ജീവനോടെ മലദ്വാരത്തിലൂടെ കയറ്റി വിട്ടത്.
രക്ഷപ്പെടാനുള്ള തത്രപ്പാടില്‍ ഈല്‍ മത്സ്യം ഇയാളുടെ മലാശയവും വന്‍കുടലുമെല്ലാം കടിച്ചു പറിച്ച് അടിവയറ്റിലെത്തി. മലദ്വാരത്തിലൂടെ തന്നെ ഈല്‍ മത്സ്യത്തെ നീക്കം ചെയ്യാന്‍ ശ്രമിച്ച ഡോക്ടര്‍മാര്‍ക്ക് മുന്നില്‍ വെല്ലുവിളിയായി മറ്റൊരു വസ്‌തുവും എത്തി. ഒരു ചെറുനാരങ്ങ. തുടര്‍ന്ന് അടിയന്തിര ശസ്‌ത്രക്രിയയിലൂടെ ഈല്‍ മത്സ്യത്തെയും ചെറുനാരങ്ങയെയും ഡോക്ടര്‍മാര്‍ പുറത്തെടുത്തു. പുറത്തെടുക്കുമ്പോഴും മത്സ്യത്തിന് ജീവനുണ്ടായിരുന്നു.
അടിവയറ്റിലും മലത്തിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊളോസ്‌റ്റമിയും നടത്തിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ലൈംഗിക സുഖത്തിന് വേണ്ടി ചില രോഗികള്‍ പ്രത്യേകിച്ച് യുവാക്കള്‍ മലദ്വാരത്തിലൂടെ വസ്‌തുക്കള്‍ തിരുകി കയറ്റുന്ന കേസുകള്‍ മുന്‍പും റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ടെന്ന് വിയറ്റ് ഡക്കിലെ ഡോക്ടര്‍മാര്‍ പറയുന്നു.
കുപ്പി, കപ്പുകള്‍, ലൈംഗിക കളിപ്പാട്ടങ്ങള്‍ എന്നിവ ഇത്തരത്തില്‍ മലദ്വാരത്തില്‍ കുടുങ്ങിയ കേസുകള്‍ ആശുപത്രിയിലെത്തിയിട്ടുണ്ടെന്നും എന്നാല്‍ ഇതാദ്യമായാണ് ജീവനുള്ള മത്സ്യത്തെ കണ്ടെത്തുന്നതെന്നും ഇവിടുത്തെ ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. വായുവില്ലാത്ത സാഹചര്യങ്ങളില്‍ കുറേ നേരത്തേക്ക് ജീവിക്കാന്‍ ഈല്‍ മത്സ്യത്തിന് സാധിക്കും.
English Summary:
Indian in Vietnam puts live Eel Fish up his anus, it eats through his intestine
mo-health-healthnews 4lt8ojij266p952cjjjuks187u-list mo-entertainment-common-viralnews mo-health 6r3v1hh4m5d4ltl5uscjgotpn9-list 6obc42e763jr16kuj8dfbh3jop
Source link