പാരീസ്: പാരീസ് ഒളിന്പിക്സിന്റെ അന്പെയ്ത്തിൽ ഇന്ത്യൻ പ്രതീക്ഷ അസ്തമിച്ചു. വനിതകളുടെ വ്യക്തിഗത പോരാട്ടങ്ങളിൽ മെഡൽ പ്രതീക്ഷയായിരുന്ന ദീപിക കുമാരി ക്വാർട്ടറിലും ഭജൻ കൗർ പ്രീക്വാർട്ടറിലും പുറത്തായി. ആവേശകരമായ പ്രീക്വാർട്ടറിൽ ഷൂട്ട് ഓഫിലേക്കു നീണ്ട മത്സരത്തിൽ കൗർ 5-6ന് ഇന്തോനേഷ്യയുടെ ദിയാനന്ദ ചൊഇരുനിസയോട് തോറ്റു. 29-28, 25-27, 28-26, 28-28, 26-27നാണ് ഇന്ത്യൻ താരത്തിന്റെ തോൽവി.
ക്വാർട്ടർ ഫൈനലിൽ ദീപിക കുമാരി 6-4ന് കൊറിയയുടെ സുഹ് യോണ് നാമിനോടു തോറ്റു. സ്കോർ: 26-28, 28-25, 28-29, 29-27, 29-27.
Source link