‘മുലപ്പാൽ എനിക്ക് ആവശ്യമുണ്ട്’, അശ്ലീല കമന്റിട്ടയാളെ തേടിപ്പിടിച്ച് കൈകാര്യം ചെയ്‌ത് നാട്ടുകാർ
കണ്ണൂർ: വയനാട് ഉരുൾപൊട്ടലിൽ അമ്മയെ നഷ്ടമായ പിഞ്ചുകുഞ്ഞുങ്ങളുണ്ടെങ്കിൽ അവർക്ക് മുലപ്പാൽ നൽകാൻ തയ്യാറാണെന്നറിയിച്ചുകൊണ്ടുള്ള ദമ്പതിമാരുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അമ്മ മനസിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി പേർ കമന്റ് ചെയ്തിരുന്നു. എന്നാൽ തനിക്ക് പാൽ ആവശ്യമുണ്ടെന്ന് പറഞ്ഞുകൊണ്ട് കണ്ണൂരിൽ നിന്നുള്ള ഒരാൾ അശ്ലീല കമന്റിട്ടിരുന്നു.
ഒരു നാട് മുഴുവൻ ഒലിച്ചുപോകുകയും, കേരളം ഒന്നടങ്കം വയനാടിനെ ചേർത്തുപിടിക്കുകയും ചെയ്യുന്ന സമയത്താണ് ഇത്തരമൊരു അശ്ലീല കമന്റ് വന്നിരിക്കുന്നത്. അശ്ലീല കമന്റ് ഇട്ടയാളെ നാട്ടുകാർ കൈകാര്യം ചെയ്തുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.
ഇയാളുടെ പ്രൊഫൈൽ തേടിപ്പിടിച്ച്, സ്ഥലം കണ്ടെത്തുകയായിരുന്നു. താൻ ചെയ്തത് തെറ്റാണെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞുകൊണ്ട് ഇയാളുടേതായി ഒരു ശബ്ദ സന്ദേശവും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഇതുകൂടാതെ ദുരന്തവുമായി ബന്ധപ്പെട്ട സോഷ്യൽ മീഡിയ പോസ്റ്റുകളിൽ വെറെ ചിലരും സമാന രീതിയിലുള്ള അശ്ലീല കമന്റുകൾ ഇട്ടിരുന്നു. ഇതിനെതിരെയും രൂക്ഷവിമർശനം ഉയരുന്നുണ്ട്. ഇവരുടെ പ്രൊഫൈലിൽ കയറി ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുന്നവരുമുണ്ട്.
Source link