ടെഹ്‌റാന്‍: ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയെയുടെ കൊലപാതകം യുഎസ് പിന്തുണയോടെ ഇസ്രയേല്‍ പദ്ധതിയിട്ട് നടപ്പാക്കിയതാണെന്ന് ഇറാന്‍. ഹനിയെയുടെ കൊലപാതകം എങ്ങനെ നടന്നുവെന്ന് സംബന്ധിച്ച് ഇറാന്‍ സൈന്യം പുറത്തിറക്കിയ ഔദ്യോഗിക വിശദീകരണക്കുറിപ്പിലാണ് യുഎസിനെതിരെ ആരോപണമുള്ളത്. പ്രാദേശികസമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ടോടെ ഇറാന്‍ തലസ്ഥാനമായ ടെഹ്റാനില്‍വെച്ചാണ് ഹനിയെ കൊല്ലപ്പെട്ടത്.ടെഹ്‌റാനിലെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്തുനിന്ന് വിക്ഷേപിച്ച ഒരു ഹ്രസ്വദൂര പ്രൊജ്കടൈല്‍ (ഒരുതരം മിസൈല്‍) ഉപയോഗിച്ചാണ് ഹനിയെയെ കൊലപ്പെടുത്തിയതെന്നും ഇറാന്‍ സൈന്യം വ്യക്തമാക്കി. ഏഴ് കിലോഗ്രാം ഭാരമുള്ള ഈ പ്രൊജക്ടൈല്‍ ഹനിയെയുടെ വസതിയില്‍ പതിച്ചെന്നും അത് പിന്നീട് ഒരു സ്‌ഫോടനമായി മാറിയെന്നും ഇറാന്‍ സൈന്യം പ്രസ്താവനയില്‍ അറിയിച്ചു.
Source link