ഗാസ: ഇസ്രയേൽ-ഹിസ്ബുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പൗരന്മാരോട് ലെബനൻ വിടാൻ നിർദേശിച്ച് യുഎസും യുകെയും. ടിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് ലെബനൻ വിടാനാണ് നിർദേശം. ചില വിമാനക്കമ്പനികൾ സർവീസുകൾ റദ്ദാക്കിയിട്ടുണ്ടെങ്കിലും വിമാനങ്ങൾ ഇപ്പോഴും ലഭ്യമാണെന്നും പൗരന്മാർ ലഭ്യമായ ഏത് വിമാനവും ബുക്ക് ചെയ്യണമെന്നും ലെബനനിലെ യുഎസ് എംബസി അറിയിച്ചു.ഹമാസ് നേതാവ് ഇസ്മയിൽ ഹനിയെയുടെ വധത്തെത്തുടർന്ന് സംഘർഷസാധ്യത രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. ഇന്ത്യയും പൗരന്മാരോട് ജാഗ്രത പുലർത്താൻ നിർദേശം നൽകിയിരുന്നു.
Source link