WORLD

സംഘര്‍ഷസാധ്യത: ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം, യുദ്ധക്കപ്പലുകള്‍ വിന്യസിക്കാന്‍ US


ടെൽ അവീവ്: ഇസ്രയേൽ-ഇറാൻ സംഘർഷസാധ്യതയുടെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ ഇന്ത്യൻ പൗരന്മാരോട് ജാ​ഗ്രത പാലിക്കാൻ ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിലവിലുള്ള സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജാ​ഗ്രത പാലിക്കാനും എംബസി ആവശ്യപ്പെട്ടു. ഹമാസ് നേതാവ് ഇസ്മയിൽ ഹനിയെയുടെ വധത്തെത്തുടർന്ന്‌ സംഘർഷസാധ്യത രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ മുന്നറിയിപ്പ്. ഹനിയെയുടെ കൊലപാതകത്തിന് പിന്നിൽ ഇസ്രയേലാണെന്നാണ് ഇറാന്റേയും ഹമാസിന്റേയും ആരോപണം. എന്നാൽ, ഇതുവരെ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.


Source link

Related Articles

Back to top button