ഭാര്യയും മോളും പോയി, വിങ്ങിപ്പൊട്ടി തങ്കപ്പൻ…

തങ്കപ്പൻ മറ്റൊരു മകളോടൊപ്പം ദുരിതാശ്വാസ ക്യാമ്പിൽ

മേപ്പാടി: ഭാര്യയും മകളും പോയി… ജീവിച്ചിരുന്നിട്ട് എന്ത് കാര്യം… ദുരന്തത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട ചൂരൽമല സ്വദേശി മഠത്തിൽ തങ്കപ്പന്റെ (82) കരളലിയിക്കുന്ന വാക്കുകൾ.

എനിക്ക് 82 വയസുണ്ട്. ഞാൻ എങ്ങനെയാണ് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് ഇപ്പോഴും അറിയില്ല. എന്റെ കൺമുന്നിലാണ് ഭാര്യയും മോളും പോയത്. ഇനി ഇങ്ങനെ ജീവിച്ചിട്ട് എന്ത് കാര്യം…

അരപ്പറ്റ സിഎംഎസ് ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിൽ ഇരുന്ന് തങ്കപ്പൻ വിതുമ്പി. ചൂരൽ മലയിലെ മോളുടെ വീട്ടിലായിരുന്നു ഞാനും ഭാര്യയും. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കാരണം ഓടി രക്ഷപ്പെടാൻ കഴിഞ്ഞില്ല. ചെളിയും മണ്ണും മരങ്ങളും എല്ലാം വീട്ടിലേക്ക് അടിച്ചു കയറി. ഭാര്യ മണ്ണിലേക്ക് തെറിച്ചു വീഴുന്നത് കണ്ടു. പിന്നീട് ഒന്നും ഓർമ്മയില്ല. അടുത്ത ദിവസമാണ് എന്നെ ചെളിയിൽ നിന്ന് രക്ഷപ്പെടുത്തുന്നത്. ചെറിയ മോൾ രണ്ട് കുട്ടികളെ രക്ഷപ്പെടുത്തി എന്നറിഞ്ഞപ്പോൾ ആശ്വാസം തോന്നി. എന്നാലും ഭാര്യയും മകളും… പൊട്ടിക്കരയുകയാണ് തങ്കപ്പൻ…


Source link
Exit mobile version