ഹനിയയുടെ വധത്തിന് പിന്നില്‍ മൊസാദ്?, ഇറാന്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിലയ്‌ക്കെടുത്തു; ആദ്യശ്രമം മേയില്‍


ലണ്ടന്‍: ഹമാസ് നേതാവ് ഇസ്മയില്‍ ഹനിയയെ വധിക്കാന്‍ ഇസ്രയേല്‍ ചാരസംഘടന മൊസാദ് മൂന്ന് ഇറാന്‍ സുരക്ഷാഏജന്റുമാരെ വിലയ്‌ക്കെടുത്തതായി റിപ്പോര്‍ട്ട്. ഹനിയ താമസിക്കുന്ന കെട്ടിടത്തിലെ മൂന്ന് മുറികളില്‍ ബോംബ് വെക്കാനായിരുന്നു ഇവരെ നിയോഗിച്ചത്. മേയില്‍ മുന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കുമ്പോള്‍ ഹനിയയെ വധിക്കാനായിരുന്നു അദ്യപദ്ധതിയെന്നും അന്തര്‍ദേശീയ മാധ്യമമായ ടെലഗ്രാഫ് റിപ്പോര്‍ട്ടുചെയ്തു. സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ആള്‍ക്കൂട്ടം കാരണം പദ്ധതി പരാജയപ്പെടുകയായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.ഹനിയ താമസിക്കാറുള്ള വടക്കന്‍ ടെഹ്‌റാനിലെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോറിന്റെ(ഐ.ആര്‍.ജി.സി.) ഗസ്റ്റ് ഹൗസിലെ മുറിയില്‍ ബോംബ് സ്ഥാപിക്കാനാണ് ഇറാന്‍ ഏജന്റുമാര്‍ നിയോഗിക്കപ്പെട്ടത്. മിനിറ്റുകള്‍കൊണ്ട് കെട്ടിടത്തില്‍ രഹസ്യമായി പ്രവേശിച്ച് ബോംബ് സ്ഥാപിച്ച് പുറത്തുവരുന്നതിന്റെ ദൃശ്യങ്ങളും ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


Source link

Exit mobile version