കർക്കടകത്തിൽ ഈ സവിശേഷ വഴിപാട്; വർഷം മുഴുവൻ ഐശ്വര്യം ഫലം
കർക്കടകത്തിൽ ഈ സവിശേഷ വഴിപാട്; വർഷം മുഴുവൻ ഐശ്വര്യം ഫലം- Offering in Karkidakam| ജ്യോതിഷം | Astrology | Manorama Online
കർക്കടകത്തിൽ ഈ സവിശേഷ വഴിപാട്; വർഷം മുഴുവൻ ഐശ്വര്യം ഫലം
ഡോ. പി.ബി. രാജേഷ്
Published: August 03 , 2024 10:17 AM IST
1 minute Read
കർക്കട മാസത്തിൽ ഗണപതി ഹോമവും ഭഗവതി സേവയും നടത്തണം.
Image Credit : DivyaSree2022 / Shutterstock
ഗണപതി ഹോമം എന്നത് ഗണപതിക്ക് സമർപ്പിച്ചിരിക്കുന്ന ഒരു ചടങ്ങാണ്, ഏ തൊരു സംരംഭവും നൽകുന്നതിന് മുമ്പ് ഗണപതി ഭഗവാൻ്റെ അനുഗ്രഹം ലഭിക്കാനും വിജയം നേടാനും വേണ്ടി ആണ് ഇത് നടത്തുന്നത്.ഗണപതിയുടെ പ്രീതി ജീവി തത്തിലെ തടസ്സങ്ങൾ നീക്കാനും ഏറ്റെടുക്കുന്ന ഏത് ജോലിയും തടസ്സം കൂടാതെ നിറവേറ്റാനും കഴിയും.
കർക്കട മാസത്തിൽ കുടുംബത്തിൽ വച്ച് ഗണപതി ഹോമവും ഭഗവതി സേവയും നടത്തുക പണ്ടുമുതലേ ഉള്ള ഒരു ആചാ രമാണ്. ചിങ്ങമാസം മുതലുള്ള പുതുവർ ഷം ശോഭനമായി ഇരിക്കാനും തടസ്സങ്ങൾ ഇല്ലാതാവാനും ഐശ്വര്യങ്ങളും ഉണ്ടാവാനും ഒക്കെ വേണ്ടിയാണ് ഇത് അനുഷ്ഠിക്കുന്നത്.
വീട്ടിൽ വച്ച് നടത്താൻ സാധിക്കാത്തവർ ക്ഷേത്രങ്ങളിൽ വെച്ചും ഇത് ചെയ്യാവുന്നതാണ്. സാധാരണ രീതിയിൽ ലഘുവായി ട്ടുള്ള ഗണപതിഹോമമോ വിപുലമായ അഷ്ടദ്രവ്യ മഹാഗണപതി ഹോമമോ ഓരോ വ്യക്തികളുടെ കഴിവ് അനുസരിച്ച് നടത്താവുന്നതാണ്.
ദേവി ക്ഷേത്രങ്ങളിൽ സാധാരണയായി നടത്തുന്ന ഒരു പൂജയാണ് ഭഗവതിസേവ. കർക്കടമാസത്തിൽ സാധാരണ എല്ലാ ദിവസവും ഇത് നടത്താറുണ്ട്. ഗണപതി ഹോമവും ഭഗവതി സേവനവും ഒന്നിച്ചാണ് സാധാരണരീതിയിൽ നടത്തുക.
രാവിലെ ഗണപതിഹോമവും വൈകിട്ട് ഭഗവതിസേവയും വീട്ടിൽ വച്ച് ക്ഷേത്ര ത്തിൽ വച്ച് നടത്താം. ഭഗവതിസേവ ത്രി കാല പൂജയായും നടത്താം.
ദുർഗ്ഗാ ദേവിയെ പ്രീതിപ്പെടുത്താൻ ആണ് ഭഗവതിസേവ നടത്തുന്നത്. നെഗറ്റീവ് എനർജി നീക്കം ചെയ്ത് അന്തരീക്ഷം പോസിറ്റീവായി മാറ്റാൻ ഇത് സഹായകരം ആകുന്നതാണ്.
English Summary:
How Ganapathi Homam and Bhagavathy Seva Bring Prosperity in Karkidaka Month
237iokmh88h8khub8re492atqt 30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh mo-astrology-karkidakam mo-astrology-offering 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news mo-religion-karkidaka-masam-2024 mo-astrology-pooja
Source link