ഹോ​​ക്കി​​യി​​ൽ ഇ​​ന്ത്യ​​ക്കു ജ​​യം, ര​​ണ്ടാ​​മ​​ത്


പാ​​രീ​​സ്: ഒ​​ളി​​ന്പി​​ക്സ് പു​​രു​​ഷ ഹോ​​ക്കി​​യി​​ൽ നി​​ല​​വി​​ലെ വെ​​ങ്ക​​ല മെ​​ഡ​​ൽ ജേ​​താ​​ക്ക​​ളാ​​യ ഇ​​ന്ത്യ​​ക്കു പൂ​​ൾ ബി​​യി​​ലെ അ​​വ​​സാ​​ന മ​​ത്സ​​ര​​ത്തി​​ൽ മി​​ന്നും ജ​​യം. പൂ​​ളി​​ൽ​​നി​​ന്നു ക്വാ​​ർ​​ട്ട​​ർ ഫൈ​​ന​​ൽ നേ​​ര​​ത്തേ ഉ​​റ​​പ്പി​​ച്ച ഇ​​ന്ത്യ, ക​​രു​​ത്ത​​രാ​​യ ഓ​​സ്ട്രേ​​ലി​​യ​​യെ ര​​ണ്ടി​​നെ​​തി​​രേ മൂ​​ന്നു ഗോ​​ളു​​ക​​ൾ​​ക്കു കീ​​ഴ​​ട​​ക്കി. ​​ജ​​യ​​ത്തോ​​ടെ അ​​ഞ്ചു മ​​ത്സ​​ര​​ങ്ങ​​ളി​​ൽ​​നി​​ന്നു 10 പോ​​യി​​ന്‍റു​​മാ​​യി പൂ​​ൾ ബി​​യി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്തും ഇ​​ന്ത്യ ഫി​​നി​​ഷ് ചെ​​യ്തു. ഓ​​സ്ട്രേ​​ലി​​യ​​യ്ക്കെ​​തി​​രാ​​യ മ​​ത്സ​​ര​​ത്തി​​ൽ 15 മി​​നി​​റ്റി​​നു​​ള്ളി​​ൽ ഇ​​ന്ത്യ 2-0ന്‍റെ ലീ​​ഡ് നേ​​ടി​​യി​​രു​​ന്നു. 12-ാം മി​​നി​​റ്റി​​ൽ അ​​ഭി​​ഷേ​​കും 13-ാം മി​​നി​​റ്റി​​ൽ ഹ​​ർ​​മ​​ൻ​​പ്രീ​​ത് സിം​​ഗു​​മാ​​യി​​രു​​ന്നു ഇ​​ന്ത്യ​​ക്കു​​വേ​​ണ്ടി കം​​ഗാ​​രു​​ക്ക​​ളു​​ടെ വ​​ല​​കു​​ലു​​ക്കി​​യ​​ത്.

25-ാം മി​​നി​​റ്റി​​ൽ വി​​ല്യം ക്രെ​​യ്ഗി​​ലൂ​​ടെ ഓ​​സീ​​സ് ഒ​​രു ഗോ​​ൾ മ​​ട​​ക്കി. എ​​ന്നാ​​ൽ, 32-ാം മി​​നി​​റ്റി​​ൽ ഹ​​ർ​​മ​​ൻ​​പ്രീ​​ത് സിം​​ഗ് വീ​​ണ്ടും ല​​ക്ഷ്യം നേ​​ടി​​യ​​തോ​​ടെ ഇ​​ന്ത്യ 3-1നു ​​മു​​ന്നി​​ൽ. 55-ാം മി​​നി​​റ്റി​​ൽ ബ്ലേ​​ക്ക് ഗോ​​വേ​​ഴ്സി​​ലൂ​​ടെ ഓ​​സ്ട്രേ​​ലി​​യ ഒ​​രു ഗോ​​ൾ​​കൂ​​ടി തി​​രി​​ച്ച​​ടി​​ച്ച് തോ​​ൽ​​വി​​ഭാ​​രം കു​​റ​​ച്ചു.


Source link
Exit mobile version