കോട്ടയം: ഉദ്യോഗാർഥികള്‍ക്കു സൗജന്യമായി ഇന്റര്‍വ്യൂ പരിശീലനം നല്കുന്ന ആപ്പ് വികസിപ്പിച്ച് കൊച്ചി സ്റ്റാര്‍ട്ടപ്പായ എഡ്യൂനെറ്റ്. ‘വൈവ’ എന്നു പേരിട്ടിരിക്കുന്ന ആപ്പ് ആന്‍ഡ്രോയ്ഡ്, ആപ്പിൾ ഫോണുകളില്‍ ഉപയോഗിക്കുന്നതിനായി ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഐഒഎസ് ആപ്പ് സ്റ്റോറിലും എത്തിയതായി എഡ്യൂനെറ്റ് സിഇഒ രാം മോഹൻ നായര്‍ പറഞ്ഞു. വിദ്യാഭ്യാസം, ടെക്നോളജി, ഹെല്‍ത്ത് കെയര്‍, റീട്ടെയ്ല്‍, മാനുഫാക്ചറിംഗ്, ടൂറിസം തുടങ്ങി 40ലേറെ വ്യവസായമേഖലകളിലെ മോക്ക് ഇന്റര്‍വ്യൂകള്‍ക്കാണ് ആപ്പിലൂടെ പരിശീലനം നേടാനാകുക.
എഐ അധിഷ്ഠിതമായ ഈ ആപ്പ് ഉദ്യോഗാർഥിയോട് യഥാര്‍ഥത്തില്‍ ഇന്റര്‍വ്യൂ ചെയ്യുന്ന ആള് എന്നപോലെ തന്നെ വിവിധ ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരങ്ങള്‍ കേട്ട് തെറ്റായ ഉത്തരങ്ങള്‍ തിരുത്തുകയും ചെയ്യും. ഇംഗ്ലീഷിലും മലയാളത്തിലും ഈ സേവനം ലഭ്യമാകും. പ്ലേസ്റ്റോറില്‍നിന്നും ആപ്പിള്‍ സ്റ്റോറില്‍നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

Source link