‘അമ്മയെപ്പോലെ തന്നെ’: മകളുടെ പിറന്നാൾ ആഘോഷമാക്കി ആര്യയും സയേഷയും

‘അമ്മയെപ്പോലെ തന്നെ’: മകളുടെ പിറന്നാൾ ആഘോഷമാക്കി ആര്യയും സയേഷയും | Arya Sayyeshaa

‘അമ്മയെപ്പോലെ തന്നെ’: മകളുടെ പിറന്നാൾ ആഘോഷമാക്കി ആര്യയും സയേഷയും

മനോരമ ലേഖകൻ

Published: August 02 , 2024 04:08 PM IST

1 minute Read

ആര്യയും സയേഷയും മകൾക്കൊപ്പം

മകള്‍ അരിയാനയുടെ മൂന്നാം പിറന്നാൾ ആഘോഷമാക്കി ആര്യയും സയേഷയും. സയേഷയുടെ മുംബൈയിലെ വീട്ടിലായിരുന്നു പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. അരിയാനയെ കാണാൻ അമ്മയെപ്പോലെ തന്നെയുണ്ടെന്നും മിടുക്കിയാണെന്നുമാണ് പ്രേക്ഷക കമന്റുകൾ.

2019 ലായിരുന്നു ആര്യയുടെയും സയേഷയുടെയും വിവാഹം. സയേഷ- ആര്യ ജോഡികളുടേത് പ്രണയവിവാഹമല്ലെന്നും അറേഞ്ച്ഡ് മാര്യേജ് ആണെന്നും ഒരു അഭിമുഖത്തില്‍ സയേഷയുടെ അമ്മ ഷഹീന്‍ ബാനു വെളിപ്പെടുത്തിയിരുന്നു.

ഗജിനികാന്ത് (2018) എന്ന ചിത്രത്തിലായിരുന്നു ആര്യയും സയേഷയും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത്. സൂര്യയുടെ ‘കാപ്പാനി’ലും ഇരുവരും ഒന്നിച്ചെത്തി. പ്രശസ്തനടന്‍ ദിലീപ് കുമാറിന്റെ അനന്തരവളാണ് സയേഷ. 

English Summary:
Arya and Sayesha’s Daughter Ariana Turns 3: Inside the Heartwarming Birthday Bash in Mumbai

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 7u2e7a8knar2tvdd5oajuohfe9 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-arya


Source link
Exit mobile version