സ്നാന ഘട്ടങ്ങളൊരുങ്ങി : കർക്കടക വാവുബലി നാളെ
തിരുവനന്തപുരം: നാളെ കർക്കടക വാവ്. ബലി തർപ്പണത്തിനായി ക്ഷേത്രങ്ങളും സ്‌നാനഘട്ടങ്ങളും ഒരുങ്ങി. വാവുബലിക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡ് വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ക്ഷേത്രങ്ങളിൽ ബലിതർപ്പണത്തിന് 70 രൂപയും തിലഹോമത്തിന് 50 രൂപയുമാണ് ഫീസ്. ഭൂരിഭാഗം ക്ഷേത്രങ്ങളിലും പുലർച്ചെ നാലിന് ആരംഭിക്കുന്ന തർപ്പണം ഉച്ച വരെ നീളും. തിരുവല്ലം, ശംഖുംമുഖം, വർക്കല പാപനാശം, തിരുനാവായ നാവാമുകുന്ദക്ഷേത്രം, തിരുമുല്ലവാരം, ആലുവ മണപ്പുറം, തൃക്കുന്നപ്പുഴ, എന്നിവിടങ്ങളിലായിരിക്കും ബലിതർപ്പണത്തിന് കൂടുതൽ തിരക്ക്. തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ രണ്ടു മണി മുതൽ ബലിതർപ്പണം ആരംഭിക്കും..
ബലിതർപ്പണം നടക്കുന്ന ക്ഷേത്രങ്ങളിലും മണ്ഡപങ്ങളിലും കടവുകളിലും പുരോഹിതരെയും സഹപുരോഹിതരെയും ദേവസ്വം വകുപ്പ് നിയമിക്കുന്നുണ്ട്. പ്രവർത്തനം ഏകോപിപ്പിക്കാൻ സ്‌പെഷ്യൽ ഓഫീസർമാരെയും മുന്നൊരുക്കം വിലയിരുത്താൻ സർക്കാർ വകുപ്പുകളെയും തദ്ദേശസ്ഥാപനങ്ങളെയും ചുമതലപ്പെടുത്തി. അപകടസാദ്ധ്യതയുള്ള കടവുകളിൽ ഫയർ ഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനവും ഉറപ്പാക്കിയിട്ടുണ്ട്.
Source link