WORLD
ഹമാസ് സേനാവിഭാഗം തലവൻ മുഹമ്മദ് ദെയ്ഫിനെ വധിച്ചെന്ന് ഇസ്രയേൽ; കൊല്ലപ്പെട്ടത് ബോംബാക്രമണത്തിൽ
ജറുസലേം: ഗാസയിൽ പത്തുമാസമായി ഇസ്രയേലുമായി യുദ്ധംചെയ്യുന്ന പലസ്തീൻ സായുധസംഘടനയായ ഹമാസിന്റെ സേനാവിഭാഗം തലവൻ മുഹമ്മദ് ദെയ്ഫ് (59) കൊല്ലപ്പെട്ടെന്ന് ഇസ്രയേൽ.ജൂലായ് 13-ന് തെക്കൻ ഗാസയിലെ ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിൽ ദെയ്ഫ് കൊല്ലപ്പെട്ടെന്ന് വ്യാഴാഴ്ചയാണ് ഇസ്രയേൽസൈന്യം സ്ഥിരീകരിച്ചത്. ഹമാസ് രാഷ്ട്രീയകാര്യമേധാവി ഇസ്‍മയിൽ ഹനിയെ ഇറാനിലുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുപിന്നാലെയാണ് ദെയ്ഫിന്റെ മരണവാർത്തയെത്തുന്നത്.
Source link