ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജില്‍ നടന്ന 49 -ാമത് ഇന്റര്‍ കൊളീജിയറ്റ് ഓള്‍ഡ് സ്റ്റുഡന്റ്സ് വോളിബോളിൽ മാവേലിക്കര ബിഷപ് മൂര്‍ കോളജ് ചാമ്പ്യന്മാരായി. അഞ്ചു സെറ്റ് നീണ്ട മത്സരത്തില്‍ ബിഷപ് മൂര്‍ കോളജ് ആതിഥേയരായ ക്രൈസ്റ്റ് കോളജിനെ പരാജയപ്പെടുത്തി.
സെന്റ് ജോര്‍ജ് അരുവിത്തുറയും പിആര്‍എന്‍എസ്എസ് കോളജ് മട്ടന്നൂരും മൂന്നും നാലും സ്ഥാനങ്ങള്‍ നേടി. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.ആര്. സാംബശിവന് ട്രോഫി സമ്മാനിച്ചു.
Source link