KERALAMLATEST NEWS
ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം: 14 കേസ്

തിരുവനന്തപുരം:വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്ന അഭ്യർത്ഥനയ്‌ക്കെതിരെ പ്രചാരണം നടത്തിയതിന് സംസ്ഥാന വ്യാപകമായി 14 കേസെടുത്തു. തിരുവനന്തപുരം സിറ്റിയിൽ നാലും, എറണാകുളം സിറ്റിയിലും, പാലക്കാടും രണ്ടു വീതവും കൊല്ലം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി, മലപ്പുറം, വയനാട്, തിരുവനന്തപുരം റൂറൽ എന്നിവിടങ്ങളിൽ ഒന്നു വീതവും കേസുകളാണ് രജിസ്റ്റർ ചെയ്തത്.
Source link