ഡ​ബി​ൾ മ​ർ​ച്ച​ൻ​ഡ്


പാ​രീ​സ്: ഏ​താ​നും മ​ണി​ക്കൂ​റു​ക​ളു​ടെ ഇ​ട​വേ​ള​ക​ളി​ൽ ര​ണ്ടു സ്വ​ർ​ണ​മെ​ഡ​ലു​ക​ളു​മാ​യി ഫ്രാ​ൻ​സി​ന്‍റെ നീ​ന്ത​ൽ താ​രം ലി​യോ​ണ്‍ മ​ർ​ച്ച​ൻ​ഡ്. പു​രു​ഷ​ന്മാ​രു​ടെ 200 മീ​റ്റ​ർ ബ്രെ​സ്റ്റ്സ്ട്രോ​ക്കി​ലും 200 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ളൈ​യി​ലു​മാ​ണ ഫ്ര​ഞ്ച് നീ​ന്ത​ൽ താ​ര​ത്തി​ന്‍റെ സു​വ​ർ​ണ നേ​ട്ടം. ഒ​രേ ഒ​ളി​ന്പി​ക്സി​ൽ 200 മീ​റ്റ​ർ ബ​ട്ട​ർ​ഫ്ളൈ​യി​ലും ബ്രെ​സ്റ്റ്സ്ട്രോ​ക്കി​ലും സ്വ​ർ​ണം നേ​ടു​ന്ന ആ​ദ്യ​ത്തെയാളാ​ണ് ഈ ​ഫ്ര​ഞ്ച് താ​രം. 1976നു​ശേ​ഷം ഒ​രു രാ​ത്രി​യി​ൽ​ത​ന്നെ ര​ണ്ടു വ്യ​ക്തിഗ​ത സ്വ​ർ​ണ​മെ​ഡ​ൽ നേ​ടു​ന്ന ആ​ദ്യ നീ​ന്ത​ൽ താ​ര​മെ​ന്ന റി​ക്കാ​ർ​ഡും കു​റി​ച്ചു.

ബ​ട്ട​ർ​ഫ്ളൈ​യി​ലെ 1:51.21 സെ​ക്ക​ൻ​ഡ് സ​മ​യം കു​റി​ച്ച മ​ർ​ച്ച​ൻ​ഡ് ഒ​ളി​ന്പി​ക് റി​ക്കാ​ർ​ഡോ​ടെ​യാ​ണ് സ്വ​ർ​ണ​ത്തി​ലെ​ത്തി​യ​ത്. ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ 200 മീ​റ്റ​ർ ബ്രെ​സ്റ്റ്സ്ട്രോ​ക്കി​ലും ഇ​റ​ങ്ങി സ്വ​ർ​ണം നേ​ടി. രാ​ത്രി നാ​ലിനു കി​ട​ന്ന മ​ർ​ച്ച​ൻ​ഡ് എ​ട്ടി​ന് എ​ഴു​ന്നേ​റ്റ് 200 മീ​റ്റ​ർ വ്യ​ക്തി​ഗ​ത മെ​ഡ്‌ലെ ഹീ​റ്റ്സി​ൽ പ​ങ്കെ​ടു​ത്ത് ര​ണ്ടാം സ്ഥാ​ന​ത്തോ​ടെ സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. നേ​ര​ത്തെ 400 മീ​റ്റ​ർ വ്യ​ക്തി​ഗ​ത മെ​ഡ്‌ലെയി​ൽ മ​ർ​ച്ച​ൻ​ഡ് ഒ​ളി​ന്പി​ക് റി​ക്കാ​ർ​ഡോ​ടെ സ്വ​ർ​ണം നേ​ടി​യി​രു​ന്നു.


Source link
Exit mobile version