ഡബിൾ മർച്ചൻഡ്
പാരീസ്: ഏതാനും മണിക്കൂറുകളുടെ ഇടവേളകളിൽ രണ്ടു സ്വർണമെഡലുകളുമായി ഫ്രാൻസിന്റെ നീന്തൽ താരം ലിയോണ്‍ മർച്ചൻഡ്. പുരുഷന്മാരുടെ 200 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിലും 200 മീറ്റർ ബട്ടർഫ്ളൈയിലുമാണ ഫ്രഞ്ച് നീന്തൽ താരത്തിന്റെ സുവർണ നേട്ടം. ഒരേ ഒളിന്പിക്സിൽ 200 മീറ്റർ ബട്ടർഫ്ളൈയിലും ബ്രെസ്റ്റ്സ്ട്രോക്കിലും സ്വർണം നേടുന്ന ആദ്യത്തെയാളാണ് ഈ ഫ്രഞ്ച് താരം. 1976നുശേഷം ഒരു രാത്രിയിൽതന്നെ രണ്ടു വ്യക്തിഗത സ്വർണമെഡൽ നേടുന്ന ആദ്യ നീന്തൽ താരമെന്ന റിക്കാർഡും കുറിച്ചു.
ബട്ടർഫ്ളൈയിലെ 1:51.21 സെക്കൻഡ് സമയം കുറിച്ച മർച്ചൻഡ് ഒളിന്പിക് റിക്കാർഡോടെയാണ് സ്വർണത്തിലെത്തിയത്. രണ്ടു മണിക്കൂറിനുള്ളിൽ 200 മീറ്റർ ബ്രെസ്റ്റ്സ്ട്രോക്കിലും ഇറങ്ങി സ്വർണം നേടി. രാത്രി നാലിനു കിടന്ന മർച്ചൻഡ് എട്ടിന് എഴുന്നേറ്റ് 200 മീറ്റർ വ്യക്തിഗത മെഡ്ലെ ഹീറ്റ്സിൽ പങ്കെടുത്ത് രണ്ടാം സ്ഥാനത്തോടെ സെമി ഫൈനലിൽ പ്രവേശിച്ചു. നേരത്തെ 400 മീറ്റർ വ്യക്തിഗത മെഡ്ലെയിൽ മർച്ചൻഡ് ഒളിന്പിക് റിക്കാർഡോടെ സ്വർണം നേടിയിരുന്നു.
Source link