എല്ലാ എൻജി.കോളേജുകളിലും സാധനങ്ങൾ സമാഹരിക്കും

തിരുവനന്തപുരം: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാടിനായി അവശ്യവസ്‌തുക്കൾ സമാഹരിക്കാൻ എല്ലാ എൻജിനിയറിംഗ് കോളേജുകളിലും ഡ്രോപ്പ്-ഓഫ് പോയിന്റുകൾ തുറക്കാൻ സാങ്കേതിക സർവകലാശാല തീരുമാനിച്ചു.

ദുരന്തബാധിതരുടെ പുനരധിവാസത്തിന് സർവകലാശാല സഹായം നൽകും. അദ്ധ്യാപകരും വിദ്യാർത്ഥികളും ജീവനക്കാരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകും. വൈസ്ചാൻസലർ ഡോ.സജി ഗോപിനാഥ് വിളിച്ചുചേർത്ത അഫിലിയേറ്റഡ് കോളേജുകളിലെ പ്രിൻസിപ്പൽമാരുടെയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരുടെയും വിദ്യാർത്ഥി കോ ഓർഡിനേറ്റർമാരുടെയും യോഗത്തിലാണ് തീരുമാനം. ജില്ലകളിൽ എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരുടെ നേതൃത്വത്തിൽ ഭക്ഷണം,വസ്ത്രം,മരുന്നുകൾ,മറ്റ് അവശ്യവസ്തുക്കൾ എന്നിവ ശേഖരിക്കും.


Source link

Exit mobile version