കൊച്ചി: വയനാട്ടിലെ ജനങ്ങള്‍ക്ക് സഹായഹസ്തവുമായി ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍. ദുരന്തമുഖത്ത് പരിക്കേറ്റവര്‍ക്ക് അടിയന്തരചികിത്സ നല്കുന്നതിനു പുറമേ, നാലു കോടി രൂപയുടെ സഹായധനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ ഒന്നരക്കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നേരിട്ടു നല്‍കും. കൂടാതെ, വീടുകള്‍ നഷ്ടമായി ക്യാമ്പുകളില്‍ കഴിയുന്നവരുടെ പുനരധിവാസത്തിന് രണ്ടരക്കോടി രൂപയും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയർ ചെലവഴിക്കും.
വയനാട്ടിലെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ (പഴയ ഡിഎം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) ദുരന്തത്തിലകപ്പെട്ട നിരവധിയാളുകള്‍ ചികിത്സയിലുണ്ട്. ഇവര്‍ക്കെല്ലാം ചികിത്സയും മറ്റു വൈദ്യസഹായങ്ങളും സൗജന്യമായിരിക്കുമെന്ന് ആശുപത്രി ചെയര്‍മാനും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ മാനേജിംഗ് ഡയറക്ടറുമായ ഡോ. ആസാദ് മൂപ്പന് പറഞ്ഞു.

Source link