KERALAMLATEST NEWS

ഈ ജില്ലയിൽ ഒരേസമയം അപകടങ്ങൾ ഉണ്ടായാൽ പാടുപെടും; നിസഹായരായി അഗ്നിരക്ഷാസേന

പത്തനംതിട്ട: ദുരന്തമുഖത്ത് രക്ഷകരാകേണ്ട അഗ്നിരക്ഷാസേനയ്ക്ക് പത്തനംതിട്ട ജില്ലയിൽ അംഗബലമില്ലാത്തത് ആപത്ഘട്ടങ്ങളിൽ പ്രതിസന്ധിയാകുന്നു. മറ്റുജില്ലകളിൽ സാധാരണ സ്റ്റേഷനുകളേക്കാൾ കൂടുതൽ ജീവനക്കാർ ഹെഡ് ഓഫീസിൽ ഉണ്ടാവാറുണ്ട്. എന്നാൽ പത്തനംതിട്ടയിൽ എല്ലാ സ്റ്റേഷനിലും ഉള്ളപോലെ തന്നെയാണ് ഹെഡ് ഓഫീസിലേയും ജീവനക്കാരുടെ എണ്ണം. ആറ് സ്റ്റേഷനുകളിലായി 155 ഫയർ ആൻഡ് റസ്ക്യു ഓഫീസർമാരാണുള്ളത്. ഇതിൽ 24 പേർ ഹെഡ് ഓഫീസിൽ ജോലി ചെയ്യുന്നു. ജില്ലയിലെ സേനയിൽ 32 ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

10 വാഹനം, 7 ഡ്രൈവർ

ഡ്രൈവർമാരുടെ കുറവാണ് പ്രധാന പ്രതിസന്ധി. ഒരു ദിവസം ഡ്യൂട്ടി ചെയ്താൽ അടുത്ത ദിവസം വിശ്രമം ലഭിക്കേണ്ട ജീവനക്കാർ പലപ്പോഴും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവരും. ജീപ്പുകൾ, റെക്കവറി വാൻ, ബുള്ളറ്റ്, ആംബുലൻസ് തുടങ്ങിയ പത്ത് വാഹനങ്ങൾക്ക് ആകെ ഏഴ് ഡ്രൈവർമാരാണ് ജില്ലാ ഓഫീസിൽ ഉള്ളത്. എല്ലാ സ്റ്റേഷനിലും ഇതാണ് അവസ്ഥ. ഒരേ സമയം അപകടങ്ങൾ ഉണ്ടായാൽ രക്ഷാസാമഗ്രികളുമായി ഓടിയെത്താൻ പ്രയാസമാണ്. ജില്ലയിൽ ആകെ ആറ് ഫയർ സ്റ്റേഷനുകളിലായി 41 ഡ്രൈവർമാരാണ് നിലവിൽ ഉള്ളത്. പതിനഞ്ച് ഡ്രൈവർമാരുടെ ഒഴിവ് ജില്ലയിൽ ആകെയുണ്ട്.

നിയമനം വൈകുന്നു

ഒഴിവുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും പി.എസ്.സിയിലൂടെയുള്ള നിയമനം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. റാങ്ക് ലിസ്റ്റുകളുടെ കാലാവധി കഴിയുന്നതോടെ അർഹരായ പലർക്കും ജോലിയും ലഭിക്കാതെ പോകുന്നു.

ജില്ലയിൽ അഗ്നിശമനസേനയുടെ കരുത്ത് ഇങ്ങനെ

ജില്ലാ ഫയർഫോഴ്സ് ഓഫീസർ : 01
സ്റ്റേഷൻ ഓഫീസർ : 06
അസി. സ്റ്റേഷൻ ഓഫീസർ : 06
സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ : 23
സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ (മെക്കാനിക്ക് ) : 06
ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ (ഡ്രൈവർ) : 41
ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ : 155
വനിതാ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ : 5

ആകെ : 243

ജില്ലയിലെ ഒഴിവുകൾ

ഫയർമാൻമാർ: 17, ഡ്രൈവർമാർ: 15


Source link

Related Articles

Back to top button