ഇന്നത്തെ നക്ഷത്രഫലം, ഓഗസ്റ്റ് 2, 2024

ചില കൂറുകാർക്ക് തൊഴിലിൽ പുരോഗതി പ്രതീക്ഷിക്കാം. കാര്യാ വിജയം, ധന ലാഭം, മത്സര വിജയം, വിദേശ യാത്രായോഗം എന്നിവയൊക്കെ ചില കൂറുകാർക്ക് ഇന്ന് ഫലമാകുന്നു. ചിലരുടെ തടസ്സങ്ങൾ മാറിക്കിട്ടും. ബന്ധുഗുണം ഇന്ന് ചിലർക്കുണ്ടാകും. ചില കൂറുകാർക്ക് ഇന്ന് ഉല്ലാസ നിമിഷങ്ങൾ വർധിക്കും. എന്നാൽ ചിലർക്ക് പ്രതികൂല സാഹചര്യങ്ങളാണ്. കാര്യ പരാജയം, തടസ്സങ്ങൾ എന്നിവ ഉണ്ടാകും. ഓരോ രാശിക്കും ഈ ദിവസം എങ്ങനെ എന്നറിയാൻ വിശദമായി വായിക്കുക നിങ്ങളുടെ ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം.മേടം (അശ്വതി, ഭരണി, കാർത്തിക ¼)ജോലിയിൽ പുരോഗതി ഉണ്ടാകും. തൊഴിൽ രംഗത്തെ നേട്ടത്തിൽ ശത്രുക്കൾ അസൂയാലുക്കളാകും. എന്നാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകാതെ മുമ്പോട്ട് പോകുന്നതാണ് നല്ലത്. പ്രിയപ്പെട്ടവരേ സേവിക്കാൻ അവസരമുണ്ടാകും. ഇത് നിങ്ങളുടെ മനസിന് സമാധാനം നൽകുകയും ചെയ്യും. ജീവിത പങ്കാളിയുടെ ആരോഗ്യത്തിൽ ചില പ്രശ്നങ്ങൾ നേരിടാം. ഉപരി പഠനത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിച്ച പഠന വിഷയം തന്നെ തിരഞ്ഞെടുക്കാൻ സാധിക്കും.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടാൻ സാധിക്കും. ഉച്ചതിരിഞ്ഞ് ചില നല്ല വാർത്തകൾ നിങ്ങളെ തേടി വന്നേക്കാം. ആരോഗ്യ കാര്യത്തിൽ ശ്രദ്ധ നൽകണം. സമൂഹത്തിൽ നിങ്ങളുടെ ബഹുമാനം വർധിക്കും. സന്തോഷവും സംതൃപ്തിയും വർധിക്കും. വളരെക്കാലമായി കാണണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു വ്യക്തിയെ കാണാനിടയാകും. വിദ്യാർത്ഥികൾക്ക് അധ്യാപകരുടെ പിന്തുണയോടെ നേട്ടങ്ങൾ കൈവരിക്കാനാകും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)പങ്കാളിത്തത്തോടെ ചെയ്യുന്ന ബിസിനസിൽ നിന്ന് നേട്ടമുണ്ടാകും. ബാങ്ക് വായ്പകൾക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് ഇന്ന് അനുകൂലമായ വാർത്ത ലഭിക്കും. പുതിയ സ്ഥാനമാനങ്ങൾ വന്നുചേരും. നിങ്ങളുടെ ബഹുമാനവും പ്രശസ്തിയും വർധിക്കും. വൈകാരികമായി തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കണം. ഇല്ലെങ്കിൽ ഇതുമൂലം പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. വൈകുന്നേരം കുടുംബാംഗങ്ങൾക്കൊപ്പം മതപരമായ കാര്യങ്ങൾക്കായി സമയം ചെലവിടും. പിതാവിന്റെ ആരോഗ്യ കാര്യത്തിൽ ശ്രദ്ധ വേണം.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)മാതാപിതാക്കളുടെ അനുഗ്രഹത്തോടെ ചെയ്യുന്ന ഏത് കാര്യവും വിജയത്തിലെത്തും. ദിവസം സന്തോഷത്തോടെ ചെലവഴിക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് ഉന്നതരായ വ്യക്തികളുടെ പിന്തുണയോടെ നിങ്ങൾക്ക് സ്ഥാനക്കയറ്റം ലഭിക്കാനിടയുണ്ട്. ഇന്ന് നിങ്ങൾക്ക് വിലപിടിപ്പുള്ള എന്തെങ്കിലും സമ്മാനമായി ലഭിച്ചേക്കാം. വാഹനം ഉപയോഗിക്കുന്നവർ ഇന്ന് വളരെയധികം ജാഗ്രത പാലിക്കേണ്ടതുണ്ട്. ജീവിത പങ്കാളിയുടെ പിന്തുണ നിങ്ങൾക്കൊപ്പം ഇപ്പോഴും ഉണ്ടാകും. ബിസിനസ് ചെയ്യുന്നവർക്ക് തിരക്കേറിയ ദിവസമായിരിക്കും.ചിങ്ങം (മകം, പൂരം, ഉത്രം ¼)രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ശുഭകരമായ ദിവസമാണ്. ഇക്കൂട്ടരുടെ ആഗ്രഹം പോലെ തന്നെ ചില ഫലങ്ങൾ വന്നുചേരും. എന്നാൽ ചിലർ പ്രതികൂല സാഹചര്യങ്ങൾ കൂടുതൽ വഷളാകാനിടയുണ്ട്. വൈകുന്നേരം സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവിടും. ഭക്ഷണ ശീലങ്ങളിൽ വേണ്ടത്ര ശ്രദ്ധ നൽകിയില്ലെങ്കിൽ ഉദര സംബന്ധമായ പ്രശ്നങ്ങൾക്ക് സാധ്യതയുണ്ട്. ബിസിനസ് ചെയ്യുന്നവർക്ക് കടുത്ത മത്സരം നേരിടേണ്ടതായി വരും. തീരാതെ കിടന്നിരുന്ന പല ജോലികളും ഇന്ന് പൂർത്തിയാക്കാൻ സാധിക്കും.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)കുടുംബാംഗങ്ങൾക്കൊപ്പം സന്തോഷത്തോടെ സമയം ചെലവിടാൻ സാധിക്കും. മംഗളകരമായ പരിപാടികളുടെ ഭാഗമാകാൻ അവസരമുണ്ടാകും. കുടുംബത്തിൽ നാളുകളായി നിലനിന്നിരുന്ന പല പ്രശ്നങ്ങളും ഇന്ന് അവസാനിക്കുന്നതാണ്. പ്രതികൂല സാഹചര്യങ്ങളിൽ നിങ്ങളുടെ വികാരങ്ങൾ നിയന്ത്രിക്കേണ്ടതുണ്ട്. അമിത കോപം മൂലം പല പ്രശ്നങ്ങളും ഉണ്ടായേക്കാം. ഇന്ന് മതപരമായ ചില പ്രവർത്തനങ്ങളുടെ ഭാഗമാകും. സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊപ്പം സമയം ചെലവിടും.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)ഈ രാശിയിലെ വിദ്യാർത്ഥികൾക്ക് മത്സരങ്ങളിലും പരീക്ഷകളിലും വിജയമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താനായി പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തും. കാലാവസ്ഥയിലെ മാറ്റങ്ങൾ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാനിടയുള്ളതിനാൽ സൂക്ഷിക്കുക. ചില ബന്ധങ്ങൾ കൂടുതൽ ദൃഢമാകും. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് ചില നല്ല വാർത്തകൾ ലഭിച്ചേക്കാം. മക്കളുടെ വിവാഹജീവിതത്തിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)ബിസിനസിലോ മറ്റേതെങ്കിലും പദ്ധതികളിലോ തടസ്സപ്പെട്ട് കിടന്നിരുന്ന നിങ്ങളുടെ പണം ഇന്ന് കൈവശം വന്നുചേരാനിടയുണ്ട്. ഇതുവഴി നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടാനിടയുണ്ട്. അവശ്യ ഘട്ടത്തിൽ ഒരു സുഹൃത്തിനെ സഹായിക്കേണ്ടതായി വരും. അപ്രതീക്ഷിതമായി പ്രിയപ്പെട്ട ഒരാളെ കണ്ടുമുട്ടുന്നത് സന്തോഷം ഇരട്ടിപ്പിക്കും. അയൽവാസികളുമായി തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക. സംസാരത്തിലും പെരുമാറ്റത്തിലും സൗമ്യത നിലനിർത്താൻ ശ്രമിക്കുക. വൈകുന്നേരം കുടുംബത്തോടൊപ്പം സമയം ചെലവിടും.ധനു (മൂലം, പൂരാടം, ഉത്രാടം ¼)ജീവിത നിലവാരം മെച്ചപ്പെടും. ദൈനംദിന ആവശ്യങ്ങൾക്കായി കുറച്ചധികം പണം ചെലവിടേണ്ടി വന്നേക്കാം. സാമ്പത്തിക ഇടപാടുകൾ അതീവ ശ്രദ്ധയോടെ ചെയ്യുക. ഇല്ലെങ്കിൽ നഷ്ടത്തിന് സാധ്യതയുണ്ട്. കോടതിയിൽ നിലനിൽക്കുന്ന കേസിന്റെ കാര്യങ്ങൾക്കായി വളരെയധികം അലച്ചിൽ ഉണ്ടാകാനിടയുണ്ട്. എതിരാളികൾ നിങ്ങൾക്കെതിരെ പുതിയ തന്ത്രങ്ങൾ മെനഞ്ഞേക്കാം. തൊഴിൽ രംഗത്ത് സഹപ്രവർത്തകരുമായി അനാവശ്യ തർക്കത്തിൽ ഏർപ്പെടുന്നത് ഒഴിവാക്കുക.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)തൊഴിൽ രംഗത്ത് ആഗ്രഹിച്ച നേട്ടങ്ങൾ കൈവരിക്കാനാകും. ഇത് സന്തോഷം വർധിപ്പിക്കും. സുഹൃത്തിൽ നിന്ന് അപ്രതീക്ഷിതമായി ഒരു സമ്മാനം ലഭിക്കാനിടയുണ്ട്. വിദ്യാർത്ഥികൾക്ക് മത്സര പരീക്ഷകളിൽ വിജയം നേടാനാകും. സാമ്പത്തിക സ്ഥിതി ശക്തമാകും. ബിസിനസിൽ നേട്ടമുണ്ടാക്കാൻ ചില പ്രധാന മാറ്റങ്ങൾ കൊണ്ടുവന്നേക്കാം. ഇത് നിങ്ങൾക്ക് ഭാവിയിൽ പ്രയോജനം ചെയ്യും. കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങൾ ഭംഗിയായി നിറവേറ്റാൻ സാധിക്കും. സാമൂഹിക പ്രവർത്തനങ്ങളുടെ ഭാഗമാകാൻ അവസരമുണ്ടാകും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)ദാമ്പത്യ ജീവിതം സന്തോഷകരമായിരിക്കും. ബുദ്ധിമുട്ടെന്ന കരുതിയ പല ജോലികളും തടസ്സം കൂടാതെ പൂർത്തിയാക്കാൻ നിങ്ങൾക്ക് സാധിക്കും. ബിസിനസിലെ നേട്ടങ്ങൾ നിങ്ങൾക്ക് സന്തോഷം നൽകും. വിദേശ യാത്രയ്ക്ക് ശ്രമിക്കുന്നവർക്ക് അനുകൂലമായ വാർത്ത ലഭിക്കും. വൈകുന്നേരം ചില പ്രധാന വിവരങ്ങൾ നിങ്ങളെ തേടിയെത്താം. മാതാപിതാക്കളുടെ ഉപദേശം ഇന്ന് നിങ്ങൾക്ക് ഗുണകരമാകും. ഇന്ന് നടത്തുന്ന ചില നിക്ഷേപങ്ങൾ വഴി ഭാവിയിൽ നേട്ടമുണ്ടാകും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. വസ്തു ഇടപാടുകൾ നടത്തുന്നതിന് മുമ്പ് അതിന്റെ എല്ലാ നിയമ വശങ്ങളും രേഖകളും വിശദമായി പരിശോധിച്ച് മനസിലാക്കേണ്ടതുണ്ട്. അധിക ചെലവുകൾ നിയന്ത്രിച്ചില്ലെങ്കിൽ സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായേക്കാം. മക്കളുമായി ബന്ധപ്പെട്ട് ചില പ്രധാന തീരുമാനങ്ങൾ എടുക്കാനിടയുണ്ട്. ഇതിൽ പങ്കാളിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. ബന്ധുക്കൾക്കിടയിൽ നിങ്ങളുടെ ബഹുമാനം വർധിക്കും.
Source link