മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി ഫഹദും നസ്രിയയും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി ഫഹദും നസ്രിയയും | Fahadh Faasil Nazriya
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ കൈമാറി ഫഹദും നസ്രിയയും
മനോരമ ലേഖകൻ
Published: August 01 , 2024 04:08 PM IST
1 minute Read
ഫഹദ് ഫാസിലും നസ്രിയയും
വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സഹായമായി 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി ഫഹദ് ഫാസിലും നസ്രിയയും. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്പനി വഴിയാണ് തുക ദുരിതാശ്വാസ നിധിയിലേക്കു നൽകിയത്.
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്. നേരത്തെ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടൻ വിക്രം 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി.
ലുലു ഗ്രൂപ്പ് ചെയര്മാന് എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:
Fahad Fazil and Nazriya Donate 25 Lakhs to Wayanad Landslide Relief Fund
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-nazriyanazim mo-environment-wayanad-landslide mo-entertainment-movie-fahadahfaasil f3uk329jlig71d4nk9o6qq7b4-list 3khdilejks4vmhqr39d02fb7r8
Source link