10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി രശ്മകി മന്ദാന | Rashmika Mandanna Wayanad landslide victims
10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നൽകി രശ്മകി മന്ദാന
മനോരമ ലേഖകൻ
Published: August 01 , 2024 02:21 PM IST
1 minute Read
രശ്മിക മന്ദാന
വയനാട് ഉരുൾപ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിനു സഹായഹസ്തവുമായി നടി രശ്മിക മന്ദാന. അടിയന്തര സഹായമായി 10 ലക്ഷം രൂപ നടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി.
വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്. നേരത്തെ കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ നൽകുകയുണ്ടായി. നടൻ വിക്രം 20 ലക്ഷം രൂപ നൽകി.
.#WayanadLandslide my thoughts and prayers with the families.. Heartbreaking..! Respects to all members of Government agencies and people on the field helping the families with rescue operations 🙏🏼— Suriya Sivakumar (@Suriya_offl) July 31, 2024
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
Pained by the sad news of the devastation caused by the recent landslide in Kerala’s #Wayanad district that left over 150 people dead, 197 injured and several others missing, Actor @chiyaan today donated a sum of Rs 20 lakhs to the Kerala Chief Minister’s Distress Relief Fund.… pic.twitter.com/mxb7O7YSSN— Yuvraaj (@proyuvraaj) July 31, 2024
വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary:
Rashmika Mandanna donate money to Wayanad landslide victims
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-rashmikamandanna mo-environment-wayanad-landslide f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vikram 1se7tqqirrmi8rv6utulja1ose