‘ഹനിയെയുടെ രക്തത്തിന് പകരംചോദിക്കും’; ഇസ്രയേലിനെ കഠിനമായി ശിക്ഷിക്കുമെന്ന് ഖമീനി


ടെഹ്റാൻ: ഹമാസ് നേതാവ് ഇസ്മയിൽ ഹനിയെയുടെ കൊലയ്ക്ക് ഇസ്രയേലിനെ കഠിനമായി ശിക്ഷിക്കുമെന്ന് ഇറാന്റെ പരമോന്നതനേതാവ് അയത്തൊള്ള അലി ഖമീനി പറഞ്ഞു. ഇറാന്റെമണ്ണിൽ ചിന്തിയ ഹനിയെയുടെ രക്തത്തിന്‌ പകരംചോദിക്കുകയെന്നത് തങ്ങളുടെ കർത്തവ്യമാണന്നും ഖമീനി പറഞ്ഞു.ഹനിയെ വധത്തോടെ ഗാസായുദ്ധം, പശ്ചിമേഷ്യയിലാകെ കൂടുതൽ പ്രത്യാഘാതമുണ്ടാകുന്ന തലത്തിലേക്കുയർന്നെന്ന് ഹമാസിന്റെ സായുധവിഭാഗമായ എസെദിൻ അൽ ഖസം ബ്രിഗേഡ് പറഞ്ഞു.


Source link

Exit mobile version