നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യണം, ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സംഭാവന ചെയ്യുക: ബേസിൽ

നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യണം, ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സംഭാവന ചെയ്യുക: ബേസിൽ | Basil Joseph Wayanad

നമ്മളാൽ കഴിയുന്നതെല്ലാം ചെയ്യണം, ദുരിതാശ്വാസനിധിയിലേക്ക് പരമാവധി സംഭാവന ചെയ്യുക: ബേസിൽ

മനോരമ ലേഖകൻ

Published: August 01 , 2024 10:13 AM IST

1 minute Read

ബേസിൽ ജോസഫ്

വയനാട് ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവന നല്‍കാന്‍ അഭ്യർഥി സംവിധായകനും നടനുമായ ബേസില്‍ ജോസഫ്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

‘‘’സമാനതകള്‍ ഇല്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചിരിക്കുന്നത് ദുരന്തനിവാരണത്തിനായി നമ്മളാല്‍ കഴിയുന്നതെല്ലാം ചെയ്യാന്‍ ഓരോ മലയാളിയും ബാധ്യസ്ഥരാണ്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിവിന്റെ പരമാവധി സംഭാവന ചെയ്യുക.’’ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കുവെച്ച വിഡിയോയിലൂടെ ബേസില്‍ പറഞ്ഞു. ദുരിതാശ്വാസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും താരം വിഡിയോയ്ക്കു താഴെ കുറിച്ചു.

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പ്, കെഎസ്എഫ്ഇ എന്നിവരും അഞ്ച് കോടി രൂപ വീതം പ്രഖ്യാപിച്ചിട്ടുണ്ട്. നടൻ വിക്രം 20 ലക്ഷം രൂപ നൽകുകയുണ്ടായി.

English Summary:
Basil Joseph on Wayanad landslide disaster

4k0lt3qkrlcc35kjfs2ha2kfed 7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-basil-joseph mo-entertainment-common-malayalammovienews mo-environment-wayanad-landslide f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link
Exit mobile version