ഇന്നത്തെ നക്ഷത്രഫലം, ഓഗസ്റ്റ് 1, 2024
ചില രാശിയിലെ വിദ്യാർത്ഥികൾക്ക് ഇന്ന് ഗുണകരമായ ദിവസമാണ്. ചില കൂറുകാർക്ക് ബിസിനസിൽ പുതിയ കാരാറുകളിൽ ഒപ്പുവെക്കാൻ സാധിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്ന രാശിക്കാരുണ്ട്. വിവാഹ യോഗ്യരായവർക്ക് നല്ല ആലോചനകൾ വന്നേക്കാം. ചിലർക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത വേണം. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് ഗുണകരമായ ദിവസമാണ്. ഓരോ രാശിക്കാരുടെയും ഇന്നത്തെ സമ്പൂർണ നക്ഷത്രഫലം വായിക്കാം ചുവടെ.മേടം (അശ്വതി, ഭരണി, കാർത്തിക ¼)പൂർത്തിയാകാതെ കൂടിക്കിടന്നിരുന്ന ജോലികൾ ഇന്ന് വൈകുന്നേരത്തോടെ പൂർത്തിയാക്കാൻ സാധിക്കും. ബിസിനസിലെ മോശം അവസ്ഥയിൽ നിന്ന് പാഠം ഉൾക്കൊണ്ട് മാറ്റങ്ങൾ വരുത്തിയാൽ നേട്ടമുണ്ടാക്കാൻ സാധിക്കും. വൈകുന്നേരം പ്രിയപ്പെട്ടവരോടൊപ്പം സമയം ചെലവിടാൻ സാധിക്കും. ജീവിത പങ്കാളിയിൽ നിന്ന് പിന്തുണ ഉണ്ടാകുന്നതാണ്. എന്നാൽ സന്താനങ്ങളുടെ ഭാവിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിങ്ങളെ അലട്ടാനിടയുണ്ട്.ഇടവം (കാർത്തിക ¾, രോഹിണി, മകയിരം ½)ദിവസം സന്തോഷത്തോടെ ചെലവഴിക്കാൻ സാധിക്കും. രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഗുണകരമായ ദിവസമാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ വിജയം നേടും. പുതിയ കരാറുകളിൽ ഒപ്പുവെക്കാനിടയുണ്ട്. സ്ഥാനമാനങ്ങൾ വന്നുചേരും. ഭരണത്തിലിരിക്കുന്നവർക്ക് നേട്ടമുണ്ടാകും. അത്ര പ്രിയമില്ലാത്ത ചില ആളുകളെ കണ്ടുമുട്ടുന്നത് മൂലം ബുദ്ധിമുട്ട് നേരിടേണ്ടി വന്നേക്കാം. സന്താനങ്ങളുടെ ബന്ധപ്പെട്ട പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും.മിഥുനം (മകയിരം ½, തിരുവാതിര, പുണർതം ¾)വിലപിടിപ്പുള്ള ചില വസ്തുക്കൾ മോഷണം പോകാനോ നഷ്ടമാകാനോ സാധ്യതയുണ്ട്. സന്താനങ്ങൾ മൂലം നേട്ടമുണ്ടാകും. കുട്ടിക്ക് പരീക്ഷയിലോ മറ്റേതെങ്കിലും മത്സരങ്ങളിലോ മികച്ച വിജയം കൈവരിക്കാൻ സാധിക്കും. ഇന്ന് വൈകുന്നേരം ചില ശുഭകരമായ പരിപാടികളുടെ ഭാഗമാകാനിടയുണ്ട്. ഏതെങ്കിലും വസ്തു വാങ്ങാൻ ആഗ്രഹിക്കുന്നെങ്കിൽ അതിനുള്ള മികച്ച ദിവസമായിരിക്കും ഇന്ന്. കാലങ്ങളായി തീരാതെ കിടന്നിരുന്ന പല ജോലികളും ഇന്ന് പൂർത്തിയാക്കാൻ സാധിക്കും.കർക്കടകം (പുണർതം ¼, പൂയം, ആയില്യം)നിങ്ങളുടെ വസ്തുക്കൾ സംരക്ഷിക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ്. ഇതിനായി എല്ലാ ശ്രമങ്ങളും നടത്തും. ജീവിത നിലവാരം മെച്ചപ്പെടുന്ന സാഹചര്യമുണ്ടാകും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം, രാഷ്ട്രീയക്കാർക്ക് പ്രശസ്തി, സ്ഥാനമാനങ്ങൾ എന്നിവയെല്ലാം ഉണ്ടാകുന്നതാണ്. വിദേശത്ത് ബിസിനസ് ചെയ്യുന്നവർക്ക് നല്ല വർത്തകളുണ്ടാകും. മക്കളോടുള്ള ഉത്തരവാദിത്തങ്ങൾ പൂർണ്ണമായും നിറവേറ്റാൻ സാധിക്കും. ബന്ധുക്കളിൽ നിന്ന് സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.ചിങ്ങം (മകം, പൂരം, ഉത്രം ¼)ബിസിനസ് മെച്ചപ്പെടുത്താനായി ഒരു സുഹൃത്തിന്റെ ഉപദേശം നിങ്ങൾക്ക് പ്രയോജനം ചെയ്യും. സംസാരത്തിലെ സൗമ്യത മൂലം നേട്ടങ്ങൾ ഉണ്ടാകും. ജോലിയിൽ സ്ഥാനക്കയറ്റത്തിന് സാധ്യതയുണ്ട്. വിദ്യാർത്ഥികൾക്ക് നേട്ടമുണ്ടാകുന്ന ദിവസമാണ്. വിദ്യാഭ്യാസപരമായുള്ള പ്രശ്നങ്ങൾ തരണം ചെയ്യും. മത്സരങ്ങളിലും പരീക്ഷകളിലും മികച്ച വിജയം നേടാൻ സാധിക്കും. വിവാഹ യോഗ്യരായവർക്ക് നല്ല ആലോചന വരാനിടയുണ്ട്. ഇന്ന് ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.കന്നി (ഉത്രം ¾, അത്തം, ചിത്തിര ½)തൊഴിൽ രംഗത്തെ നിരന്തരമായ പരിശ്രമങ്ങളിലൂടെ മികച്ച വിജയം നേടാൻ സാധിക്കും. ഇന്ന് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടും. എന്നാൽ വരുമാനവും ചെലവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തിക സ്ഥിതി മോശമായേക്കാം. നിയമപരമായ പ്രശ്നങ്ങളിൽ വിജയം നിങ്ങൾക്കൊപ്പമാകാനിടയുണ്ട്. ഇത് സന്തോഷം വർധിപ്പിക്കും. ഇതിന്റെ സന്തോഷത്തിൽ എന്തെങ്കിലും തരത്തിലുള്ള ആഘോഷം സംഘടിപ്പിക്കാനും സാധ്യതയുണ്ട്.തുലാം (ചിത്തിര ½, ചോതി, വിശാഖം ¾)കുടുംബത്തിൽ സന്തോഷം നിലനിൽക്കും. സാമ്പത്തിക സ്ഥിതി ശക്തിപ്പെടുന്നതിനാൽ ഏറെ നാളുകളായി നിലനിന്നിരുന്ന സാമ്പത്തിക പ്രശ്നങ്ങൾക്ക് ഇന്ന് പരിഹാരമാകും. കുടുംബത്തിനൊപ്പം ചില യാത്രകൾക്ക് സാധ്യതയുണ്ട്. കുടുംബാംഗങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റാൻ സാധിക്കും. പ്രയാസകരമായ സന്ദർഭങ്ങളിൽ പങ്കാളിയിൽ നിന്ന് പൂർണ്ണ പിന്തുണ ലഭിക്കുന്നത് വലിയ ആശ്വാസമാകും. സഹോരദങ്ങൾക്കിടയിലെ പ്രശ്നങ്ങൾ അവസാനിക്കുന്നതാണ്.വൃശ്ചികം (വിശാഖം ¼, അനിഴം, തൃക്കേട്ട)തൊഴിൽ മേഖകളയിൽ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കഠിനാധ്വാനം കൂടുതലായിരിക്കും. ചെയ്യുന്ന എല്ലാ കാര്യങ്ങളിലും സത്യസന്ധത പാലിക്കാൻ ശ്രമിക്കുക. വിവാഹപ്രായമായ സഹോദരങ്ങൾക്ക് മനസിന് യോജിച്ച ആലോചന വന്നേക്കാം. തീരാതെ കിടന്നിരുന്ന പല ജോലികളും ഇന്ന് സമയത്ത് തന്നെ പൂർത്തിയാക്കാൻ സാധിക്കും. അലസത ഉപേക്ഷിക്കണം. വൃശ്ചികക്കൂറുകാർ ഇന്ന് ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.ധനു (മൂലം, പൂരാടം, ഉത്രാടം ¼)എതിരാളികൾ പോലും നിങ്ങളുടെ നേട്ടത്തിൽ അസൂയപ്പെടും. അധികാരികളുമായി നല്ല ബന്ധം സ്ഥാപിക്കുന്നത് നിങ്ങളെ ഏതെങ്കിലും വിധത്തിൽ ഗുണം ചെയ്യും. ചില സാമൂഹിക പരിപാടികളുടെ ഭാഗമാകാൻ അവസരം ഉണ്ടാക്കും. ഒരു സുഹൃത്തുമായി അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാകും. പരീക്ഷയിൽ മികച്ച നേട്ടം കൈവരിക്കാൻ വിദ്യാർത്ഥികൾക്ക് കഠിന പ്രയത്നം ചെയ്യേണ്ടി വരും. പ്രതികൂല സാഹചര്യങ്ങളിൽ സഹോദരങ്ങളുടെ പിന്തുണ ഉണ്ടാകും.മകരം (ഉത്രാടം ¾, തിരുവോണം, അവിട്ടം ½)കുടുംബത്തിൽ സാമ്പത്തിക നേട്ടം ഉണ്ടാകുന്ന ദിവസമാണ്. ഉപജീവനത്തിനായി പുതിയ മാർഗ്ഗങ്ങൾ അന്വേഷിച്ചിരുന്നവർ അതിൽ വിജയിക്കും. ബിസിനസിൽ നേട്ടമുണ്ടാക്കാൻ പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതാണ്. അയൽവാസികളുമായി തർക്കത്തിലേർപ്പെടുന്നത് ഒഴിവാക്കണം. ഇല്ലെങ്കിൽ ഈ പ്രശ്നം നിയമപരമായ രീതിയിൽ കൈകാര്യം ചെയ്യേണ്ട അവസ്ഥയിലേയ്ക്ക് നീങ്ങിയേക്കാം. മാതാപിതാക്കളുടെ ആരോഗ്യ കാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. ചില ജോലികൾ ഇന്നുതന്നെ പൂർത്തിയാക്കാൻ സാധിക്കും.കുംഭം (അവിട്ടം ½, ചതയം, പൂരുരുട്ടാതി ¾)ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. നിങ്ങളുടെ സന്തോഷത്തിന് തടസ്സമാകുന്ന ചില സംഭവങ്ങളും ഉണ്ടായേക്കാം. ഇന്ന് നിങ്ങളുടെ ഭക്ഷണശീലങ്ങളിൽ ശ്രദ്ധ നൽകുന്നത് നന്നായിരിക്കും. വിവേകത്തോടെ പ്രവർത്തിക്കുക. ചില ഘട്ടങ്ങളിൽ സംയമനം കൈവിടാതിരിക്കാനും ശ്രദ്ധിക്കുക. അടുത്ത ഒരു വ്യക്തിയുമായി അഭിപ്രായവ്യത്യാസം ഉണ്ടാകാനിടയുണ്ട്. പെട്ടന്നുള്ള ചില വാർത്തകൾ കേട്ട് മനസ് അസ്വസ്ഥമാകാനിടയുണ്ട്. ചില സുഹൃത്തുക്കൾക്ക് നിങ്ങളുടെ സഹായം ആവശ്യമായി വരും.മീനം (പൂരുരുട്ടാതി ¼, ഉതൃട്ടാതി, രേവതി)മക്കളുടെ ജോലിയുമായി ബന്ധപ്പെട്ട് ആശങ്ക ഉണ്ടാകും. ഇന്ന് നിങ്ങളുടെ ചില വിലപിടിപ്പുള്ള വസ്തു നഷ്ടമായേക്കാം. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ വളരെ ശ്രദ്ധയോടെ നടത്തണം. ഇല്ലെങ്കിൽ ഇതുമൂലം ബന്ധത്തിൽ പ്രശ്നങ്ങളുണ്ടാകാം. ദാമ്പത്യ ജീവിതത്തിൽ വളരെ നാളുകളായുണ്ടായിരുന്ന പ്രശ്നങ്ങൾ അവസാനിക്കും. പ്രണയ ജീവിതം സന്തോഷകരമായിരിക്കും. മതപരമായ പ്രവർത്തനങ്ങൾക്കായി കുറച്ചധികം പണം ചെലവഴിക്കേണ്ടതായി വരും.
Source link