WORLD

ഹമാസ് പരമോന്നത നേതാവ് ഹനിയയെ വധിച്ചു


ടെ​ഹ്റാ​ൻ: ഇ​സ്‌​ലാ​മി​ക തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​മാ​യ ഹ​മാ​സി​ന്‍റെ പ​ര​മോ​ന്ന​ത നേ​താ​വ് ഇ​സ്മ​യി​ൽ ഹ​നി​യ (62) വ​ധി​ക്ക​പ്പെ​ട്ടു. ഇ​റാ​നി​ലെ പു​തി​യ പ്ര​സി​ഡ​ന്‍റ് മ​സൂ​ദ് പ​സെ​ഷ്കി​യാ​ന്‍റെ ചൊ​വ്വാ​ഴ്ച​ത്തെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ ഹ​നി​യ ഇ​ന്ന​ലെ പു​ല​ർ​ച്ചെ ര​ണ്ടി​നു ടെ​ഹ്റാ​നി​ലു​ണ്ടാ​യ മി​സൈ​ലാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ടു​ക​യാ​യി​രു​ന്നു. ഒ​ക്‌​ടോ​ബ​ർ ഏ​ഴി​ലെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ ഹ​മാ​സ് നേ​തൃ​ത്വ​ത്തെ ഉ​ന്മൂ​ല​നം ചെ​യ്യു​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​താ​ണ്. എ​ന്നാ​ൽ, ഹ​നി​യ​യു​ടെ മ​ര​ണ​ത്തി​ൽ ഇ​സ്രേ​ലി സ​ർ​ക്കാ​ർ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​ത്തി​നു ത​യാ​റാ​യി​ട്ടി​ല്ല. ഹ​നി​യ​യു​ടെ മ​ര​ണ​ത്തി​ൽ ഇ​സ്ര​യേ​ലി​നോ​ട് പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് ഇ​റാ​നി​ലെ പ​ര​മോ​ന്ന​ത നേ​താ​വ് ആ​യ​ത്തൊ​ള്ള അ​ലി ഖ​മ​നെ​യ്‌​യും പ്ര​സി​ഡ​ന്‍റ് പ​സെ​ഷ്കി​യാ​നും പ​റ​ഞ്ഞു. ഖ​മ​നെ​യ് ഇ​റാ​നി​ൽ മൂ​ന്നു ദി​വ​സ​ത്തെ ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. ഹ​നി​യ​യു​ടെ വ​ധം സം​ബ​ന്ധി​ച്ച് വ​ള​രെ​ക്കു​റ​ച്ച് വി​ശ​ദാം​ശ​ങ്ങ​ളേ ഇ​റാ​ൻ പു​റ​ത്തു​വി​ട്ടി​ട്ടു​ള്ളൂ. ഖ​മ​നെ​യ്‌​യു​മാ​യും പ്ര​സി​ഡ​ന്‍റ് പ​സെ​ഷ്കി​യാ​നു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു ഹ​നി​യ കൊ​ല്ല​പ്പെ​ട്ട​ത്. ടെ​ഹ്റാ​നു വ​ട​ക്ക് മു​ൻ സൈ​നി​ക​ർ​ക്കു​വേ​ണ്ടി​യു​ള്ള പാ​ർ​പ്പി​ട​ത്തി​ൽ താ​മ​സി​ച്ചി​രു​ന്ന ഹ​നി​യ​യെ ല​ക്ഷ്യ​മി​ട്ട് വ്യോ​മാ​ക്ര​മ​ണം ഉ​ണ്ടാ​യി എ​ന്നാ​ണ് ഇ​റേ​നി​യ​ൻ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഹ​നി​യ​യു​ടെ സ്വ​കാ​ര്യ​വ​സ​തി​ക്കു നേ​രെ ഗൈ​ഡ​ഡ് മി​സൈ​ൽ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​താ​യി സൗ​ദി മാ​ധ്യ​മ​ങ്ങ​ളും റി​പ്പോ​ർ​ട്ട് ചെ​യ്തു. ഹ​നി​യ​യു​ടെ അം​ഗ​ര​ക്ഷ​ക​നും കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ട്.

ല​ബ​ന​നി​ലെ ഹി​സ്ബു​ള്ള ഭീ​ക​ര​സം​ഘ​ട​ന​യു​ടെ ക​മാ​ൻ​ഡ​ർ ഫ​വാ​ദ് ഷു​ക്കൂ​റി​നെ വ​ധി​ച്ചു​വെ​ന്ന് ഇ​സ്രേ​ലി സേ​ന പ്ര​ഖ്യാ​പി​ച്ചു മ​ണി​ക്കൂ​റു​ക​ൾ​ക്ക​ക​മാ​ണു ഹ​നി​യ​യു​ടെ വ​ധം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​ത്. ഇ​സ്രേ​ലി സ​ർ​ക്കാ​രി​ന്‍റെ വാ​ർ​ത്താ​വി​ത​ര​ണ വ​കു​പ്പ്, ‘ഉ​ന്മൂ​ല​നം ചെ​യ്തു’ എ​ന്ന അ​ടി​ക്കു​റി​പ്പോ ടെ ​ഹ​നി​യ​യു​ടെ ചി​ത്രം ഇ​ന്ന​ലെ പോ​സ്റ്റ് ചെ​യ്തി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് നീ​ക്കം ചെ​യ്തു. 2017ൽ ​ഹ​മാ​സി​ന്‍റെ പോ​ളി​റ്റ് ബ്യൂ​റോ മേ​ധാ​വി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തു മു​ത​ൽ ഖ​ത്ത​റി​ലാ​ണു ഹ​നി​യ വ​സി​ച്ചി​രു​ന്ന​ത്. അ​തി​നു മു​ന്പ് ഗാ​സ​യി​ലെ ഹ​മാ​സ് മേ​ധാ​വി​യും 2006 മാ​ർ​ച്ച് മു​ത​ൽ 2007 ജൂ​ൺ വ​രെ പ​ല​സ്തീ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി​രു​ന്നു. ഹ​നി​യ​യു​ടെ പ​തി​മൂ​ന്നു മ​ക്ക​ളി​ൽ മൂ​ന്ന് ആ​ൺ​മ​ക്ക​ളും മൂ​ന്നു കൊ​ച്ചു​മ​ക്ക​ളും ഈ ​വ​ർ​ഷ​മാ​ദ്യം ഗാ​സ​യി​ലെ ഇ​സ്രേ​ലി വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഹ​നി​യ​യു​ടെ വ​ധം ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ളു​ണ്ടാ​ക്കി​യേ​ക്കും. ഇ​റാ​ൻ നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന​തി​ലൂ​ടെ പ​ശ്ചി​മേ​ഷ്യാ സം​ഘ​ർ​ഷം വ്യാ​പി​ക്കാ​നും ഗാ​സ​യി​ലെ വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ളി​ൽ​നി​ന്നു ഹ​മാ​സ് പി​ന്മാ​റാ​നും സാ​ധ്യ​ത​യു​ണ്ട്. അ​തേ​സ​മ​യം, ഹ​മാ​സ് നേ​തൃ​ത്വ​ത്തെ ഉ​ന്മൂ​ല​നം ചെ​യ്തെ​ന്നു പ്ര​ഖ്യാ​പി​ച്ച് ഇ​സ്ര​യേ​ലി​നു ഗാ​സ​യു​ദ്ധം അ​വ​സാ​നി​പ്പി​ക്കാ​നും ക​ഴി​യും.


Source link

Related Articles

Back to top button