പ്രതികാരം ചെയ്യുമെന്ന് ഇറാൻ
ടെഹ്റാൻ: ഹനിയയെ വധിച്ചതിൽ ഇസ്രയേൽ ദുഃഖിക്കേണ്ടിവരുമെന്ന് ഇറാനിലെ പുതിയ പ്രസിഡന്റ് മസൂദ് പസെഷ്കിയാൻ. ഇറാന്റെ അഖണ്ഡതയും അഭിമാനവും സംരക്ഷിക്കും. ഹനിയയുടെ മരണത്തിൽ പ്രതികാരം ചെയ്യേണ്ടത് ഇറാന്റെ കടമയാണെന്നു പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയ് പറഞ്ഞു. ഹനിയയുടെ വധത്തിൽ പ്രതികാരമുണ്ടാകുമെന്നു ഹമാസ് നേതൃത്വവും പ്രതികരിച്ചു.
റഷ്യ, ചൈന, ജോർദാൻ, ലബനൻ തുടങ്ങിയ രാജ്യങ്ങളും ഹനിയയുടെ വധത്തെ അപലപിച്ചു. നിന്ദ്യമായ കുറ്റകൃത്യവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനവുമാണു നടന്നതെന്ന് ഗാസ വെടിനിർത്തലിലെ മധ്യസ്ഥചർച്ചകളിൽ പ്രധാന പങ്കുവഹിക്കുന്ന ഖത്തർ പറഞ്ഞു.
Source link