ഹ​മാ​സി​ന്‍റെ ചി​റ​ക​രി​ഞ്ഞ് ഇ​സ്ര​യേ​ൽ


ഹ​​മാ​​സ് എ​​ന്ന ഭീ​​ക​​ര​​സം​​ഘ​​ട​​ന​​യു​​ടെ എ​​ല്ലാ​​മെ​​ല്ലാ​​മാ​​യ ഇ​​സ്മ​​യി​​ൽ ഹ​​നി​​യ ഇ​​ല്ലാ​​താ​​യ​​തോ​​ടെ ആ ​​സം​​ഘ​​ട​​ന​​യു​​ടെ അ​​ടു​​ത്ത നീ​​ക്ക​​മെ​​ന്തെ​​ന്ന് ഉ​​റ്റു​​നോ​​ക്കു​​ക​​യാ​​ണ് പാ​​ശ്ചാ​​ത്യ ​​നി​​രീ​​ക്ഷ​​ക​​ർ. ബി​​ൻ​​ ലാ​​ദ​​ന്‍റെ വ​​ധ​​ത്തി​​ലൂ​​ടെ അ​​ൽ​​ക്വ​​യ്ദ ഇ​​ല്ലാ​​താ​​യ​​തു​​പോ​​ലെ, അ​​ബൂ​​ബ​​ക്ക​​ർ അ​​ൽ ബ​​ഗ്ദാ​​ദി​​യു​​ടെ വ​​ധ​​ത്തി​​ലൂ​​ടെ ഐ​​എ​​സി​​നെ ഇ​​ല്ലാ​​താ​​ക്കി​​യ​​തു​​പോ​​ലെ, ഹ​​നി​​യ​​യു​​ടെ വ​​ധ​​ത്തി​​ലൂ​​ടെ ഹ​​മാ​​സും ഇ​​ല്ലാ​​താ​​കു​​മോ​​യെ​​ന്ന കാ​​ര്യ​​മാ​​ണ് ഇ​​നി അ​​റി​​യേ​​ണ്ട​​ത്. ഇ​​സ്രേ​​ലി സേ​​ന​​യു​​ടെ ആ​​ക്ര​​മ​​ണ​​ത്തി​​ൽ ഹ​​മാ​​സി​​ന്‍റെ നേ​​താ​​ക്ക​​ളൊ​​ന്നൊ​​ന്നാ​​കെ കൊ​​ല്ല​​പ്പെ​​ട്ട​​പ്പോ​​ഴും സം​​ഘ​​ട​​ന​​യെ ഖ​​ത്ത​​റി​​ലെ ഒ​​ളി​​കേ​​ന്ദ്ര​​ത്തി​​ലി​​രു​​ന്നു ച​​ലി​​പ്പി​​ച്ചു​​കൊ​​ണ്ടി​​രു​​ന്ന​​ത് ഹ​​നി​​യ​​യാ​​യി​​രു​​ന്നു. സം​​ഘ​​ട​​ന​​യു​​ടെ ബു​​ദ്ധി​​കേ​​ന്ദ്ര​​വും സാ​​ന്പ​​ത്തി​​ക​​സ്രോ​​ത​​സു​​ക​​ൾ ക​​ണ്ടെ​​ത്തി​​യി​​രു​​ന്ന​​തും ന​​യ​​ത​​ന്ത്ര​​മു​​ഖ​​മാ​​യി ഗാ​​സയു​​ദ്ധം അ​​വ​​സാ​​നി​​പ്പി​​ക്കു​​ന്ന​​തി​​ന് അ​​മേ​​രി​​ക്ക​​യു​​ടെ​​യും ഖ​​ത്ത​​റി​​ന്‍റെ​​യും ഈ​​ജി​​പ്തി​​ന്‍റെ​​യു​​മൊ​​ക്കെ മ​​ധ്യ​​സ്ഥ​​ത​​യി​​ൽ ന​​ട​​ന്ന ച​​ർ​​ച്ച​​ക​​ളി​​ൽ ഹ​​മാ​​സി​​നെ പ്ര​​തി​​നി​​ധീ​​ക​​രി​​ച്ചി​​രു​​ന്ന​​തും ഹ​​നി​​യ​​യാ​​യി​​രു​​ന്നു. ഇ​​സ്രേ​​ലി സേ​​ന​​യു​​ടെ ആ​​ക്ര​​മ​​ണം തു​​ട​​ർ​​ന്നാ​​ൽ ഹ​​മാ​​സി​​ന് ഇ​​നി​​യും പി​​ടി​​ച്ചു​​നി​​ൽ​​ക്കാ​​നാ​​കി​​ല്ലെ​​ന്ന യാ​​ഥാ​​ർ​​ഥ്യം ഉ​​ൾ​​ക്കൊ​​ണ്ട​​തു​​പോ​​ലെ​​യാ​​യി​​രു​​ന്നു അ​​ടു​​ത്തി​​ടെ​​യാ​​യി ഹ​​നി​​യ​​യു​​ടെ നീ​​ക്ക​​ങ്ങ​​ൾ. ഗാ​​സ​​യി​​ലെ ത​​ന്‍റെ വീ​​ട് ആ​​ക്ര​​മി​​ച്ച് മൂ​​ന്ന് ആ​​ൺ​​മ​​ക്ക​​ളെ​​യും നാ​​ല് കൊ​​ച്ചു​​മ​​ക്ക​​ളെ​​യും ഇ​​സ്രേ​​ലി സൈ​​ന്യം വ​​ധി​​ച്ച​​പ്പോ​​ഴും ഇ​​തു സ​​മാ​​ധാ​​നച​​ർ​​ച്ച​​യെ ബാ​​ധി​​ക്കി​​ല്ലെ​​ന്ന നി​​ല​​പാ​​ട് ഹ​​നി​​യ കൈ​​ക്കൊ​​ണ്ട​​ത് ഇ​​സ്രേ​​ലി സേ​​ന​​യോ​​ടു പോ​​ര​​ടി​​ച്ച് മ​​ടു​​ത്ത​​തു​​കൊ​​ണ്ടു​​ത​​ന്നെ​​യാ​​യി​​രു​​ന്നു. പ​​ത്തു മാ​​സ​​മാ​​യി തു​​ട​​രു​​ന്ന ഇ​​സ്ര​​യേ​​ൽ-​​ഹ​​മാ​​സ് യു​​ദ്ധ​​ത്തി​​ൽ ഇ​​സ്ര​​യേ​​ൽ നേ​​ടി​​യ വ​​ൻ മു​​ന്നേ​​റ്റ​​മാ​​യി ഹ​​നി​​യ​​യു​​ടെ കൊ​​ല​​പാ​​ത​​ക​​ത്തെ വി​​ല​​യി​​രു​​ത്തു​​ന്നു​​ണ്ട്. അ​​ഭ​​യാ​​ർ​​ഥി​​ക​​ളു​​ടെ മ​​കൻ 1962ൽ ​​ഗാ​​സ സി​​റ്റി​​ക്കു സ​​മീ​​പ​​ത്തെ അ​​ൽ ഷാ​​തി അ​​ഭ​​യാ​​ർ​​ഥി​​ ക്യാ​​ന്പി​​ലാ​​യി​​രു​​ന്നു ഹ​​നി​​യ​​യു​​ടെ ജ​​ന​​നം. 1948ലെ ​​പ​​ല​​സ്തീ​​ൻ യു​​ദ്ധ​​ത്തി​​ൽ അ​​ഭ​​യാ​​ർ​​ഥി​​ക​​ളാ​​യി​​രു​​ന്നു ഹ​​നി​​യ​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ. പ​​ഠ​​ന​​കാ​​ല​​ത്തു​​ത​​ന്നെ ഇ​​സ്‌​​ലാ​​മി​​ക് വി​​ദ്യാ​​ർ​​ഥി​​സം​​ഘ​​ട​​ന​​യി​​ൽ ചേ​​ർ​​ന്ന് പ്ര​​വ​​ർ​​ത്ത​​ന​​മാ​​രം​​ഭി​​ക്കു​​ക​​യും നേ​​തൃ​​നി​​ര​​യി​​ലേ​​ക്ക് എ​​ത്തു​​ക​​യും ചെ​​യ്തു. 1987ൽ ​​ഹ​​മാ​​സ് രൂ​​പീ​​ക​​രി​​ക്കു​​ന്പോ​​ൾ സം​​ഘ​​ട​​ന​​യു​​ടെ സ്ഥാ​​പ​​കാം​​ഗ​​മാ​​യി​​രു​​ന്നു ഹ​​നി​​യ. ഒ​​ന്നാം ഇ​​ൻ​​തി​​ഫാ​​ദ എ​​ന്ന​​പേ​​രി​​ൽ അ​​റി​​യ​​പ്പെ​​ടു​​ന്ന ഇ​​സ്ര​​യേ​​ൽ അ​​ധി​​നി​​വേ​​ശ​​ത്തി​​നെ​​തി​​രേ ന​​ട​​ന്ന പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​ടെ ചു​​വ​​ടു​​ പി​​ടി​​ച്ചാ​​ണ് 1987ൽ ​​ഹ​​മാ​​സ് സം​​ഘ​​ട​​ന രൂ​​പം​​കൊ​​ണ്ടത്. അ​​ന്നു​​മു​​ത​​ൽ ഹ​​നി​​യ ഹ​​മാ​​സി​​ന്‍റെ ഭാ​​ഗ​​മാ​​യി​​രു​​ന്നു. ഇ​​ൻ​​തി​​ഫാ​​ദ​​യു​​ടെ പേ​​രി​​ൽ 1988ൽ ​​ഹ​​നി​​യ​​യെ ആ​​റു​​മാ​​സ​​ത്തോ​​ളം ഇ​​സ്ര​​യേ​​ൽ ജ​​യി​​ലി​​ല​​ട​​ച്ചി​​രു​​ന്നു. പി​​ന്നീ​​ടും തീ​​വ്ര​​വാ​​ദ​​ത്തി​​ന്‍റെ പേ​​രി​​ൽ പ​​ല​​ത​​വ​​ണ ഇ​​സ്ര​​യേ​​ൽ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു. മൂ​​ന്നു വ​​ർ​​ഷ​​ത്തെ ജ​​യി​​ൽ​​വാ​​സ​​ത്തി​​നു​​ശേ​​ഷം 1992ൽ ​​ഹ​​നി​​യ​​യെ നാ​​ടു​​ക​​ട​​ത്തി. മ​​റ്റു നി​​ര​​വ​​ധി ഹ​​മാ​​സ് നേ​​താ​​ക്ക​​ൾ​​ക്കൊ​​പ്പം ഇ​​സ്ര​​യേ​​ലി​​നും ല​​ബ​​ന​​നും ഇ​​ട​​യ്ക്കു​​ള്ള പ്ര​​ദേ​​ശ​​ത്തേ​​ക്കാ​​ണ് ഹ​​നി​​യ​​യെ​​യും സം​​ഘ​​ത്തെ​​യും നാ​​ടു​​ക​​ട​​ത്തി​​യ​​ത്. ഒ​​രു വ​​ർ​​ഷ​​ത്തി​​നു​​ശേ​​ഷം ഹ​​നി​​യ ഗാ​​സ​​യി​​ലേ​​ക്ക് തി​​രി​​ച്ചെ​​ത്തി. ഹ​​മാ​​സ് സ്ഥാ​​പ​​ക​​നും സം​​ഘ​​ട​​ന​​യു​​ടെ ആ​​ത്മീ​​യ​​നേ​​താ​​വു​​മാ​​യി​​രു​​ന്ന ഷേ​​ക് യാ​​സി​​ന്‍റെ വ​​ലം​​കൈ​​യാ​​യി​​രു​​ന്ന ഹ​​നി​​യ പി​​ന്നീ​​ട് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ പേ​​ഴ്സ​​ണ​​ൽ സെ​​ക്ര​​ട്ട​​റി​​യാ​​യി. 2003ൽ ​​യാ​​സി​​ൻ കൊ​​ല്ല​​പ്പെ​​ടു​​ന്ന​​തു​​വ​​രെ ഹ​​നി​​യ അ​​ദ്ദേ​​ഹ​​ത്തോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. ഹ​​നി​​യ​​യെ​​ക്കൂ​​ടി ല​​ക്ഷ്യ​​മി​​ട്ടു​​ള്ള ആ​​ക്ര​​മ​​ണ​​ത്തി​​ലാ​​ണ് യാ​​സി​​ൻ കൊ​​ല്ല​​പ്പെ​​ട്ടത്. പി​​ന്നീ​​ട് അ​​തി​​വേ​​ഗ​​മാ​​ണ് ഹ​​നി​​യ ഹ​​മാ​​സി​​ന്‍റെ നേ​​തൃ​​നി​​ര​​യി​​ലേ​​ക്ക് ഉ​​യ​​ർ​​ന്ന​​ത്. പ​​ല​​സ്തീ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി 2006 ജ​​നു​​വ​​രി​​യി​​ൽ പ​​ല​​സ്തീ​​ൻ ലെ​​ജി​​സ്ലേ​​റ്റീ​​വ് കൗ​​ൺ​​സി​​ലി​​ലേ​​ക്കു ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ മ​​ത്സ​​രി​​ച്ച ഹ​​മാ​​സ് പ​​ല​​സ്തീ​​നി​​ലെ രാ​​ഷ്‌​​ട്രീ​​യ​​പാ​​ർ​​ട്ടി​​യാ​​യ ഫ​​ത്താ​​യെ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തു​​ക​​യും ഇ​​സ്മ​​യി​​ൽ ഹ​​നി​​യ പ്ര​​ധാ​​ന​​മ​​ന്ത്രി​​യാ​​കു​​ക​​യും ചെ​​യ്തു. ഹ​​നി​​യ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ​​തി​​നു പി​​ന്നാ​​ലെ ഇ​​സ്ര​​യേ​​ൽ ഗാ​​സ മു​​ന​​ന്പി​​ലെ ഉ​​പ​​രോ​​ധ​​ങ്ങ​​ൾ ശ​​ക്ത​​മാ​​ക്കി. ഗാ​​സ​​യി​​ൽ​​നി​​ന്ന് ഇ​​സ്ര​​യേ​​ലി​​ലേ​​ക്കു​​ണ്ടാ​​യ റോ​​ക്ക​​റ്റാ​​ക്ര​​മ​​ണ​​ത്തി​​നു പി​​ന്നാ​​ലെ​​യാ​​യി​​രു​​ന്നു ന​​ട​​പ​​ടി ക​​ടു​​പ്പി​​ച്ച​​ത്. ഇ​​തേത്തു​​ട​​ർ​​ന്നു​​ണ്ടാ​​യ സം​​ഘ​​ർ​​ഷം ദ​​ശാ​​ബ്‌​​ദ​​ങ്ങ​​ളാ​​യി തു​​ട​​രു​​ക​​യാ​​ണ്.

ഹ​​മാ​​സി​​നു​​ള്ളി​​ലു​​ണ്ടാ​​യ അ​​ധി​​കാ​​ര വ​​ടം​​വ​​ലി​​യെ​​ത്തു​​ട​​ർ​​ന്ന് തൊ​​ട്ട​​ടു​​ത്ത വ​​ർ​​ഷം ഹ​​നി​​യ​​യെ പ്ര​​ധാ​​ന​​മ​​ന്ത്രി​​സ്ഥാ​​ന​​ത്തു​​നി​​ന്ന് പ്ര​​സി​​ഡ​​ന്‍റ് മ​​ഹ​​മ്മൂ​​ദ് അ​​ബ്ബാ​​സ് നീ​​ക്കി. തു​​ട​​ർ​​ന്ന് ഹ​​മാ​​സ്-​​ഫ​​ത്താ പാ​​ർ​​ട്ടി​​ക​​ൾ ചേ​​ർ​​ന്നു​​ള്ള ഐ​​ക്യ​​സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ലേ​​റി. എ​​ന്നാ​​ൽ, ഗാ​​സ​​യി​​ൽ ഇ​​സ്ര​​യേ​​ലു​​മാ​​യി തു​​ട​​രു​​ന്ന സം​​ഘ​​ർ​​ഷ​​ത്തി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ 2012ൽ ​​പ്ര​​സി​​ഡ​​ന്‍റ് മ​​ഹ​​മ്മൂ​​ദ് അ​​ബ്ബാ​​സ് സ​​ർ​​ക്കാ​​രി​​നെ പി​​രി​​ച്ചു​​വി​​ടു​​ക​​യും ഗാ​​സ​​യി​​ൽ അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ, പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ ഉ​​ത്ത​​ര​​വ് അ​​നു​​സ​​രി​​ക്കാ​​ൻ ഹ​​നി​​യ കൂ​​ട്ടാ​​ക്കി​​യി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല ഗാ​​സ​​യി​​ൽ ഭ​​ര​​ണം തു​​ട​​രു​​ക​​യും ചെ​​യ്തു. ഫ​​ത്താ പാ​​ർ​​ട്ടി​​യാ​​ക​​ട്ടെ ഗാ​​സ​​യ്ക്കു സ​​മീ​​പ​​ത്തെ വെ​​സ്റ്റ് ബാ​​ങ്ക് കേ​​ന്ദ്ര​​മാ​​ക്കി​​യും ഭ​​ര​​ണം തു​​ട​​ർ​​ന്നു. ഏ​​താ​​നും വ​​ർ​​ഷ​​ങ്ങ​​ളാ​​യി ഇ​​രു സം​​ഘ​​ട​​ന​​ക​​ളും ക​​ടു​​ത്ത ഭി​​ന്ന​​ത​​യി​​ലാ​​ണ്. ഭി​​ന്ന​​ത പ​​രി​​ഹ​​രി​​ക്കാ​​ൻ പ​​ല​​കു​​റി ച​​ർ​​ച്ച​​ക​​ൾ ന​​ട​​ന്നെ​​ങ്കി​​ലും ഫ​​ലം ക​​ണ്ടി​​ല്ല. 2021-22ലെ ​​പ​​ല​​സ്തീ​​ൻ ത​​ദ്ദേ​​ശ​​ സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഹ​​മാ​​സ് ബ​​ഹി​​ഷ്ക​​രി​​ച്ച​​തോ​​ടെ ഭി​​ന്ന​​ത വീ​​ണ്ടും മ​​റ​​നീ​​ക്കി. പ​​ല​​സ്തീ​​ൻ പ്ര​​സി​​ഡ​​ന്‍റ് മ​​ഹ​​മ്മൂ​​ദ് അ​​ബ്ബാ​​സാ​​ണ് ഇ​​പ്പോ​​ൾ ഫ​​ത്താ പ്ര​​സ്ഥാ​​ന​​ത്തെ ന​​യി​​ക്കു​​ന്ന​​ത്. ഞെ​​ട്ട​​ൽ മാറാതെ ഇ​​റാ​​ൻ ഇ​​സ്ര​​യേ​​ലി​​ന്‍റെ പ്ര​​ധാ​​ന ശ​​ത്രു ത​​ങ്ങ​​ളു​​ടെ മ​​ണ്ണി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​തി​​ന്‍റെ ന​​ടു​​ക്ക​​ത്തി​​ലും നാ​​ണ​​ക്കേ​​ടി​​ലു​​മാ​​ണ് ഇ​​റാ​​ൻ. ഇ​​സ്ര​​യേ​​ലി​​നെ​​തി​​രേ പോ​​രാ​​ടാ​​ൻ ഹ​​മാ​​സി​​ന് ആ​​യു​​ധ​​സ​​ഹാ​​യ​​വം ന​​ൽ​​കി​​വ​​രു​​ന്ന​​ത് ഇ​​റാ​​നാ​​ണെ​​ന്ന​​ത് പ​​ര​​സ്യ​​മാ​​യ ര​​ഹ​​സ്യ​​മാ​​ണ്. ഹ​​മാ​​സ് നേ​​താ​​ക്ക​​ൾ പ​​തി​​വാ​​യി ടെ​​ഹ്റാ​​നി​​ലെ​​ത്തി ഇ​​റേനിയൻ നേ​​താ​​ക്ക​​ളു​​മാ​​യി കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്താറുണ്ട്. ഇ​​തി​​നി​​ടെ​​യാ​​ണ് പു​​തു​​താ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ട പ്ര​​സി​​ഡ​​ന്‍റ് മ​​സൂ​​ദ് പെ​​സെ​​ഷ്കി​​യാ​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണ​​ത്തി​​നാ​​യി ഇ​​സ്മ​​യി​​ൽ ഹ​​നി​​യ ചൊ​​വ്വാ​​ഴ്ച ഖ​​ത്ത​​റി​​ൽ​​നി​​ന്നു ടെ​​ഹ്റാ​​നി​​ലെ​​ത്തി​​യ​​ത്. ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്ത ഹ​​നി​​യ പു​​തി​​യ പ്ര​​സി​​ഡ​​ന്‍റു​​മാ​​യും പ​​ര​​മോ​​ന്ന​​ത നേ​​താ​​വ് ഖ​​​മനെ​​​യ്‌യു​​മാ​​യും കൂ​​ടി​​ക്കാ​​ഴ്ച ന​​ട​​ത്തു​​ക​​യും ചെ​​യ്തു. ഇ​​തി​​നു​​ശേ​​ഷം സ​​ർ​​ക്കാ​​ർ ഒ​​രു​​ക്കി​​യ ര​​ഹ​​സ്യ​​വ​​സ​​തി​​യി​​ൽ ഉ​​റ​​ങ്ങി​​ക്കി​​ട​​ക്ക​​വേയാ​​ണ് മി​​സൈ​​ലാ​​ക്ര​​മ​​ണ​​ത്തി​​ൽ അ​​ദ്ദേ​​ഹം കൊ​​ല്ല​​പ്പെ​​ട്ട​​ത്. സം​​ഭ​​വ​​മ​​റി​​ഞ്ഞ​​യു​​ട​​ൻ പ​​ര​​മോ​​ന്ന​​ത നേ​​താ​​വ് ഖ​​മനെയ്‌യു​​ടെ വ​​സ​​തി​​യി​​ൽ ഇ​​റാ​​ന്‍റെ ദേ​​ശീ​​യ സു​​ര​​ക്ഷാ​​സ​​മി​​തി​​ യോ​​ഗം ചേ​​ർ​​ന്നു. അ​​ത്യ​​പൂ​​ർ​​വ സാ​​ഹ​​ച​​ര്യ​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് ഇ​​ത്ത​​ര​​ത്തി​​ൽ സു​​ര​​ക്ഷാ​​സ​​മി​​തി​​ യോ‌​​ഗം ചേ​​രാ​​റു​​ള്ള​​ത്. ത​​ങ്ങ​​ളു​​ടെ അ​​തി​​ഥി​​യെ വ​​ക​​വ​​രു​​ത്തി​​യ​​വ​​ർ​​ക്ക് ത​​ക്ക​​താ​​യ മ​​റു​​പ​​ടി ന​​ൽ​​കു​​മെ​​ന്ന് പ​​ര​​മോ​​ന്ന​​ത നേ​​താ​​വ് ഖ​​മനെയ് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​ട്ടു​​ണ്ട്. എ​​ന്നാ​​ൽ, ഏ​​ത് ആ​​ക്ര​​മ​​ണ​​ത്തെയും നേ​​രി​​ടാ​​ൻ രാ​​ജ്യം ത​​യാ​​റാ​​ണെ​​ന്നാ​​ണ് ഇ​​തി​​നോ​​ട് ഇ​​സ്രേ​​ലി സേ​​ന പ്ര​​തി​​ക​​രി​​ച്ച​​ത്. മൊ​​സാ​​ദിന്‍റെ അ​​ജ​​യ്യ​​ത ലോ​​ക​​രാ​​ജ്യ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ര​​ഹ​​സ്യം ചോ​​ർ​​ത്തു​​ന്ന​​തി​​ൽ വി​​ദ​​ഗ്ധ​​രെ​​ന്നു കേ​​ൾ​​വി​​കേ​​ട്ട​​വ​​രാ​​ണ് ഇ​​സ്ര​​യേ​​ലി ചാ​​ര​​സം​​ഘ​​ട​​ന​​യാ​​യ മൊ​​സാ​​ദ്. രാ​​ജ്യ​​ത്തി​​ന്‍റെ ശ​​ത്രു​​ക്ക​​ൾ ലോ​​ക​​ത്തി​​ന്‍റെ ഏ​​തു കോ​​ണി​​ൽ ഒ​​ളി​​ച്ചാ​​ലും വ​​ക​​വ​​രു​​ത്തി​​യി​​രി​​ക്കു​​മെ​​ന്ന മൊ​​സാ​​ദി​​ന്‍റെ നി​​ശ്ച​​യ​​ദാ​​ർ​​ഢ്യം പ​​ല​​കു​​റി ലോ​​കം ക​​ണ്ട​​താ​​ണ്. എ​​ന്നാ​​ൽ, 2023 ഒ​​ക്‌​​ടോ​​ബ​​ർ ഏ​​ഴി​​ലെ ഹ​​മാ​​സി​​ന്‍റെ ഭീ​​ക​​രാ​​ക്ര​​മ​​ണം മു​​ൻ​​കൂ​​ട്ടി കാ​​ണു​​ന്ന​​തി​​ലുണ്ടായ പി​​ഴ​​വ് മൊ​​സാ​​ദി​​നു നാ​​ണ​​ക്കേ​​ടാ​​യി. ഇ​​തോ​​ടെ ഹ​​മാ​​സി​​നെ ഇ​​ല്ലാ​​യ്മ ചെ​​യ്യു​​ക​​യെ​​ന്ന ല​​ക്ഷ്യ​​വു​​മാ​​യി മൊ​​സാ​​ദ് ക​​രു​​ക്ക​​ൾ നീ​​ക്കി. ഹ​​മാ​​സി​​ന്‍റെ ക​​മാ​​ൻ​​ഡ​​ർ​​മാ​​രെ ഒ​​ന്നൊ​​ന്നാ​​യി നി​​രീ​​ക്ഷി​​ച്ചു വ​​ക​​വ​​രു​​ത്താ​​ൻ സൈ​​ന്യ​​ത്തി​​നു വി​​വ​​രം ന​​ൽ​​കി​​യ സം​​ഘ​​ട​​ന, ഏ​​റ്റ​​വു​​മൊ​​ടു​​വി​​ൽ ഇ​​സ്മ​​യി​​ൽ ഹ​​നി​​യ​​യെ​​ക്കൂ​​ടി വ​​ധി​​ക്കാ​​നു​​ള്ള ദൃ​​ഢ​​നി​​ശ്ച​​യ​​ത്തി​​ലാ​​യി​​രു​​ന്നു. അ​​തി​​നാ​​യി അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ ഓ​​രോ നീ​​ക്ക​​വും സ​​സൂ​​ക്ഷ്മം നി​​രീ​​ക്ഷി​​ച്ചു. ഖ​​ത്ത​​റി​​ലെ​​യും ഇ​​റാ​​നി​​ലെ​​യും ചാ​​ര​​ന്മാ​​ർ മു​​ഖേ​​ന​​യാ​​യി​​രു​​ന്നു നി​​രീ​​ക്ഷ​​ണം. ഒ​​ടു​​വി​​ൽ ഇ​​റേ​​നി​​യ​​ൻ പ്ര​​സി​​ഡ​​ന്‍റി​​ന്‍റെ സ്ഥാ​​നാ​​രോ​​ഹ​​ണ​​ത്തി​​ന് ഹ​​നി​​യ എ​​ത്തു​​മെ​​ന്ന് ര​​ഹ​​സ്യ​​വി​​വ​​രം ല​​ഭി​​ച്ച മൊ​​സാ​​ദ് സൈ​​ന്യ​​ത്തി​​നു വി​​വ​​രം കൈ​​മാ​​റി. ഇ​​റാ​​ന്‍റെ വ്യോ​​മ​​മേ​​ഖ​​ല​​യ്ക്കു പു​​റ​​ത്തു​​നി​​ന്നു ന​​ട​​ത്തി​​യ മി​​സൈ​​ൽ ല​​ക്ഷ്യം കാ​​ണു​​ക​​യും ടെ​​ഹ്റാ​​നി​​ൽ ഇ​​റാ​​ൻ സ​​ർ​​ക്കാ​​ർ ഒ​​രു​​ക്കി​​യ വ​​സ​​തി​​യി​​ൽ അ​​തു വീ​​ഴു​​ക​​യും ഇ​​സ്മ​​യി​​ൽ ഹ​​നി​​യ​​യും അം​​ഗ​​ര​​ക്ഷ​​ക​​നും കൊ​​ല്ല​​പ്പെ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു.


Source link
Exit mobile version