വയനാട് ഉരുൾപ്പൊട്ടൽ; 20 ലക്ഷം രൂപ ധനസഹായം നൽകി വിക്രം

വയനാട് ഉരുൾപ്പൊട്ടൽ; 20 ലക്ഷം രൂപ ധനസഹായം നൽകി വിക്രം | Wayanad Landslide Vikram | Vikram Salary | Vikram 20 Lakhs

വയനാട് ഉരുൾപ്പൊട്ടൽ; 20 ലക്ഷം രൂപ ധനസഹായം നൽകി വിക്രം

മനോരമ ലേഖകൻ

Published: July 31 , 2024 04:08 PM IST

1 minute Read

വിക്രം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപ സംഭാവന നൽകി തമിഴ് താരം ചിയാൻ വിക്രം. വിക്രമിന്റെ കേരള ഫാൻസ്‌ അസോസിയേഷനാണ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ വിവരം ഔദ്യോഗികമായി അറിയിച്ചത്.
താരങ്ങൾ ഉൾപ്പടെ നിരവധിപ്പേരാണ് സഹായഹസ്തവുമായി വയനാട്ടിലേക്ക് എത്തുന്നത്. മമ്മൂട്ടി നേതൃത്വം നൽകുന്ന ജീവകാരുണ്യ സംഘടന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷനും പ്രമുഖ വ്യവസായി സി.പി. സാലിയുടെ സി.പി ട്രസ്റ്റും കൈത്താങ്ങായി വയനാട്ടിലേക്കു തിരിച്ചുകഴിഞ്ഞു.

ആംബുലൻസ്, പ്രഥമ ശുശ്രൂഷ മരുന്നുകൾ, ഭക്ഷണം, വസ്ത്രങ്ങൾ, പാത്രങ്ങൾ, കുപ്പിവെള്ളം, കുടിവെള്ള ടാങ്കർ മുതലായ സാധനങ്ങളുമായാണ് സംഘം വയനാട്ടിലേക്ക് പുറപ്പെടുന്നത്. 

English Summary:
Wayanad Landslide: Actor Vikram Donates Rs. 20 Lakhs to Support Relief Efforts

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-environment-wayanad-landslide f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-vikram 6jj996orf46d4vifd8gf2o6hs3


Source link
Exit mobile version