കൊച്ചി:തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രപരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയതിനെതിരായ ഹർജികളിൽ സർക്കാരും ക്ഷേത്രഭരണസമിതിയും വിശദീകരണത്തിന് സമയംതേടി.ഈ മാസമാദ്യമാണ് ക്ഷേത്രത്തോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ ഏതാനും ജീവനക്കാർ ബിരിയാണി സൽകാരം നടത്തിയത്.ഇതിൽ ആചാരലംഘനമടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികൾ കോടതിയെ സമീപിക്കുകയായിരുന്നു.
കേസിൽ ക്ഷേത്രത്തിലെ മുഖ്യ സുരക്ഷാ ഓഫീസറെ(അസി.പൊലീസ് കമ്മിഷണർ)കക്ഷിചേർക്കാനുള്ള അപേക്ഷ ഹർജിക്കാർ തിരുത്തിനൽകി.ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ,ഹരിശങ്കർ വി.മേനോൻ എന്നിവരുൾപ്പെട്ട ബെഞ്ച് ഹർജികൾ ആഗസ്റ്റ് 5ന് വീണ്ടും പരിഗണിക്കും.
Source link