CINEMA

എന്തുസംഭവിച്ചാലും നാം ഒന്നിച്ചു നിൽക്കും, പരസ്പരം സഹായിക്കും: ദുല്‍ഖർ

എന്തുസംഭവിച്ചാലും നാം ഒന്നിച്ചു നിൽക്കും, പരസ്പരം സഹായിക്കും: ദുല്‍ഖർ | Dulquer Salmaan Wayanad

എന്തുസംഭവിച്ചാലും നാം ഒന്നിച്ചു നിൽക്കും, പരസ്പരം സഹായിക്കും: ദുല്‍ഖർ

മനോരമ ലേഖകൻ

Published: July 31 , 2024 02:42 PM IST

1 minute Read

ദുൽഖർ സൽമാൻ, വയനാട്ടിൽ രക്ഷാ പ്രവർത്തനം നടത്തുന്ന സൈനികർ

ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ കാണുന്നതെന്ന് നടൻ ദുൽഖർ സൽമാൻ.  സൈനിക ഉദ്യോഗസ്ഥർക്കും സന്നദ്ധപ്രവർത്തനം നടത്തുന്ന ഓരോരുത്തർക്കും ബിഗ് സല്യൂട്ട് എന്ന് താരം കുറിച്ചു.  ഏതു വിപത്തിലും ഒറ്റക്കെട്ടായി നമ്മൾ നിൽക്കുമെന്നും വിളിച്ചോതുന്ന പ്രവർത്തനമാണ് വയനാട്ടിൽ നടക്കുന്നത്.  ദുരന്തം വിതച്ച പ്രദേശത്ത് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവരെ ഹൃദയം കൊണ്ട് ചേർത്തുപിടിക്കുന്നുവെന്നും തന്റെ പ്രാർത്ഥനകൾ അവർക്കൊപ്പം എന്നുമുണ്ടാകുമെന്നും ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ചു.    
‘‘ഐക്യദാർഢ്യത്തിന്റെയും ധീരതയുടെയും അർപണബോധത്തിന്റെയും അവിശ്വസനീയമായ കാഴ്ചയാണ് വയനാട്ടിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടരെ ഞാൻ ഉള്ളുകൊണ്ട് ചേർത്തുപിടിക്കുന്നു. ദൈവം നിങ്ങളുടെ വേദന ശമിപ്പിക്കട്ടെ. സൈനിക ഉദ്യോഗസ്ഥർക്കും പ്രാദേശികതലത്തിൽ രക്ഷാപ്രവർത്തനത്തിനായെത്തുന്ന സന്നദ്ധപ്രവർത്തകർക്കും സഹായിക്കാൻ കരങ്ങൾ നീട്ടുന്ന ഓരോരുത്തർക്കും ബിഗ് സല്യൂട്ട്. 

എന്തു സംഭവിച്ചാലും ഒറ്റക്കെട്ടായി നിൽക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുമെന്ന് ഉറക്കെ വിളിച്ചുപറയുകയാണ് നമ്മൾ. വയനാടിനും കാലവർഷക്കെടുതിയിൽ നാശം വിതച്ച ഓരോ പ്രദേശത്തിനും എന്റെ  പ്രാർഥനകൾ കൂടെയുണ്ടാകും.’’ ദുൽഖർ സൽമാൻ കുറിച്ചു.

English Summary:
Dulquer Salmaan Commends Wayanad’s Heroes: Salute to Military and Volunteers for Uniting in Crisis

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-environment-wayanad-landslide mo-entertainment-movie-dulquersalmaan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie 7inga96jdhag4lr09stc6j0rr8


Source link

Related Articles

Back to top button