CINEMA

2 ദിവസം മുമ്പ് വയനാട് ഇങ്ങനെയായിരുന്നു: വിഡിയോ പങ്കുവച്ച് നടി മോനിഷ, ഒപ്പം വിമർശനവും

2 ദിവസം മുമ്പ് വയനാട് ഇങ്ങനെയായിരുന്നു: വിഡിയോ പങ്കുവച്ച് നടി മോനിഷ, ഒപ്പം വിമർശനവും | Serial Actress Monisha

2 ദിവസം മുമ്പ് വയനാട് ഇങ്ങനെയായിരുന്നു: വിഡിയോ പങ്കുവച്ച് നടി മോനിഷ, ഒപ്പം വിമർശനവും

മനോരമ ലേഖകൻ

Published: July 31 , 2024 11:35 AM IST

1 minute Read

മോനിഷ

വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ നിന്ന് താനും കുടുംബവും സുരക്ഷിതരായിരിക്കുന്നുവെന്ന് പറഞ്ഞ് സീരിയൽ താരം മോനിഷ. രണ്ടുദിവസം മുൻപ് വയനാടിന്റെ മനോഹാരിത ഒപ്പിയെടുത്ത വിഡിയോ പങ്കുവച്ചുകൊണ്ടായിരുന്നു താൻ സുരക്ഷിതയാണെന്ന കുറിപ്പ് ആരാധകർക്കായി മോനിഷ സമൂഹ മാധ്യമത്തിൽ പങ്കുവച്ചത്. 
‘ഞാൻ ഈ വിഡിയോ എടുത്തത് രണ്ട് ദിവസം മുമ്പാണ്.  ഇന്ന് വയനാടിന്റെ മുഴുവൻ സാഹചര്യവും മാറി.  എന്റെ കുടുംബവും ഞാനും ഇവിടെ സുരക്ഷിതരാണ്.‌’ വിഡിയോയ്ക്കൊപ്പം മോനിഷ കുറിച്ചു. വയനാട്ടിലെ മഴയും തണുപ്പുമൊക്കെ എടുത്തു പറഞ്ഞ് ഷൂട്ട് ചെയ്ത വിഡിയോയാണ് മോനിഷ പങ്കുവച്ചത്. 

‘‘തമിഴ് നാട്ടിൽ മഴ പെയ്യുന്നുണ്ടോ ഇല്ലയോ എന്നെനിക്കറിയില്ല, പക്ഷെ എന്റെ നാടായ വയനാട്ടിൽ രാവിലെ മുതൽ കനത്ത മഴയാണ്. നല്ല തണുപ്പാണ്. രാവിലെ മുതൽ നിർത്താതെ മഴ പെയ്യുകയാണ്. ഇൗ കാഴ്ച കാണാൻ നല്ല ഭംഗിയുണ്ട്.’’ മോനിഷ വിഡിയോയിൽ പറഞ്ഞു. എന്നാൽ ഇൗ സമയത്ത് ഇത്തരമൊരു വിഡിയോ ഇട്ടതിന് താരത്തെ വിമർശിക്കുന്നവരുമുണ്ട്. പലരും അടിക്കുറിപ്പ് കാണാതെയാണ് നടിയെ വിമർശിക്കുന്നത്.

മഞ്ഞുരുകും കാലം എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയായ മോനിഷ സുൽത്താൻ ബത്തേരി സ്വദേശിയാണ്.  മഞ്ഞുരുകും കാലം എന്ന പരമ്പരയിലെ ജാനിക്കുട്ടിയായി പ്രേക്ഷകരുടെ മനസുകളിലേക്ക് ചേക്കേറിയ താരമാണ് മോനിഷ. മലയാളത്തിൽ ചാക്കോയും മേരിയും എന്ന പരമ്പരയിലും മോനിഷ വേഷമിട്ടിട്ടുണ്ട്. വിജയ് ടിവിയിൽ സംപ്രേഷണം ചെയ്തിരുന്ന അരൺമനൈ കിളി എന്ന പരമ്പരയിലൂടെയായിരുന്നു തമിഴിലേക്ക് ചേക്കേറിയ മോനിഷ ഇപ്പോൾ തമിഴ് താരമായാണ് അറിയപ്പെടുന്നത്.  തമിഴിലേക്ക് ചുവടുമാറിയെങ്കിലും ബത്തേരിക്കാരിയായ താരത്തിന് മലയാളികൾക്കിടയിലും ആരാധകർ ഏറെയാണ്. അതുകൊണ്ടു തന്നെ, സോഷ്യൽ മീഡിയയിൽ മോനിഷ പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടും റീൽസുമെല്ലാം വൈറലാകാറുണ്ട്.

English Summary:
Serial Star Monisha Assures Fans of Her Safety During Wayanad Catastrophe

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-environment-wayanad-landslide 7v6njkv0g3i1j1dgc1d1k9iqtg f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button