KERALAMLATEST NEWS
ഇരുന്നൂറോളം കുടുംബങ്ങൾ ക്യാമ്പുകളിൽ
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിനെ തുടർന്ന് മേപ്പാടിയിൽ മൂന്ന് സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ 104 കുടുംബങ്ങളിലെ 383പേരാണ് കഴിയുന്നത്. കോട്ടനാട് ഗവ .യു.പി സ്‌കൂളിൽ 47 കുടുംബങ്ങളിലെ 171 പേരും മേപ്പാടി സെന്റ് ജോസഫ് യു.പി സ്‌കൂളിൽ 35 കുടുംബങ്ങളിലെ
83 പേരുമാണ് കഴിയുന്നത്. മുണ്ടക്കൈയിൽ നിന്ന് സൈന്യം ഹെലികോപ്റ്റർ മാർഗം രക്ഷപ്പെടുത്തിയ കുടുംബങ്ങളെ ഇന്ന് ക്യാമ്പുകളിലേക്ക് മാറ്റും. ദുരിതാശ്വാസ ക്യാമ്പിൽ ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവ ക്രമീകരിച്ചിട്ടുണ്ട്. അടിയന്തര വൈദ്യസഹായത്തിന് ഡോക്ടർമാരുടെ സംഘത്തെയും ക്യാമ്പുകളിൽ സജ്ജമാക്കിയിട്ടുണ്ട്. സ്‌കൂളുകളിൽ കൂടുതൽ താത്ക്കാലിക ശുചിമുറികൾ ക്രമീകരിക്കും. കുടിവെള്ളവും ഒരുക്കും. ക്യാമ്പിന്റെ പ്രവർത്തനങ്ങൾക്ക് സന്നദ്ധ പ്രവർത്തകരെ ചുമതലപ്പെടുത്തി.
Source link