CINEMA

ഉരുൾപ്പൊട്ടലിന് ഇരയായി ക്യാമറ അസിസ്റ്റന്റും: മരണ‌വാർത്ത സ്ഥിരീകരിച്ച് ഫെഫ്ക

ഉരുൾപ്പൊട്ടലിന് ഇരയായി ക്യാമറ അസിസ്റ്റന്റും: മരണ‌വാർത്ത സ്ഥിരീകരിച്ച് ഫെഫ്ക | FEFKA Death

ഉരുൾപ്പൊട്ടലിന് ഇരയായി ക്യാമറ അസിസ്റ്റന്റും: മരണ‌വാർത്ത സ്ഥിരീകരിച്ച് ഫെഫ്ക

മനോരമ ലേഖകൻ

Published: July 31 , 2024 11:05 AM IST

1 minute Read

ഷിജു

വയനാട്ടിലെ മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ സഹപ്രവർത്തകൻ മരണപ്പെട്ടുവെന്ന വാർത്ത പങ്കുവച്ച് ഫെഫ്ക. ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജുവാണ് മരണമടഞ്ഞത്. സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് തുടങ്ങിയ നിരവധി സീരിയലുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
‘‘ഫെഫ്ക എംഡിടിവി അംഗമായ ഫോക്കസ് പുള്ളർ‌ ഷിജു വയനാട്ടിലെ വൈത്തിരി താലൂക്കിലെ വെള്ളരിമല വില്ലേജിലെ മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുൾപ്പൊട്ടലിൽപ്പെട്ട്‌ നമ്മെ വിട്ടുപോയ വിവരം വേദനയോടെ അറിയിക്കുന്നു. ഷിജുവിന്റെയും മാതാവിന്റെയും മൃതദേഹം സുരക്ഷാ പ്രവർത്തകർക്ക് ലഭിച്ചിട്ടുണ്ട്. കനത്ത പ്രകൃതി ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ട ഷിജുവിന്റെ ജ്യേഷ്ഠനും മകളും ചികിത്സയിലാണ്. 

ഷിജുവിന്റെ അച്ഛനുൾപ്പെടെയുള്ള മറ്റ് ബന്ധുക്കൾക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. ഷിജുവിന്റെ അയൽക്കാരനും ക്യാമറ അസ്സിസ്റ്റന്റും സഹപ്രവർത്തകനുമായ പ്രണവ് പരുക്കുകളോടെ രക്ഷപ്പെട്ട ആശ്വാസ വാർത്തയും പങ്കുവെക്കുന്നു. പ്രണവിന്റെ വീട്ടുകാർക്ക് വേണ്ടി തിരച്ചിൽ തുടരുകയാണ്. 
സൂര്യ ഡിജിറ്റൽ വിഷനിലെ ക്യാമറ അസിസ്റ്റന്റായ ഷിജു മാളികപ്പുറം, അനിയത്തിപ്രാവ്, അമ്മക്കിളിക്കൂട് ഉൾപ്പടെ നിരവധി സീരിയലുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തത്തിൽ അണഞ്ഞുപോയ എല്ലാ സഹോദരങ്ങൾക്കും മലയാള ചലച്ചിത്ര പ്രവർത്തകരുടേയും, ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്റെയും പ്രണാമം.‌’’ ഫെഫ്ക പങ്കു വച്ച കുറിപ്പിൽ പറയുന്നു. 

English Summary:
Camera Assistant and FEFKA Member Loses Life After Wayanad Landslide

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-environment-wayanad-landslide 4eah47rls2iro5q7ado84r6msf f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie


Source link

Related Articles

Back to top button