KERALAMLATEST NEWS
സഹായം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ
തിരുവനന്തപുരം: വയനാടിലെ ദുരിത ബാധിതർക്ക് സഹായം നല്കുവാൻ ആഗ്രഹിക്കുന്നവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭ്യമാക്കുക. എല്ലാ സഹായവും സർക്കാർ നൽകുന്നത് ദുരിതാശ്വാസ നിധിയിലൂടെയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വസ്തുക്കൾ സഹായമായി വാങ്ങിയവർ അതാത് ജില്ലയിലെ കളക്ടറേറ്റിൽ 1077 എന്ന നമ്പറിൽ അറിയിക്കുക. കളക്ടറേറ്റിൽ ഇവ ശേഖരിക്കുവാൻ സംവിധാനം ഒരുക്കും. പഴയ വസ്തുകൾ എത്തിക്കരുത്. അവ സ്വീകരിക്കില്ല. പുതുതായി ഇപ്പോൾ വാങ്ങേണ്ടതില്ലെന്നും ആവശ്യം ഉണ്ടെങ്കിൽ ദുരന്ത നിവാരണ അതോറിട്ടി അറിയിക്കും.
Source link