റാഞ്ചി: ജാർഖണ്ഡിൽ മുംബൈയിലേക്കുള്ള ട്രെയിനിന്റെ 18 കോച്ചുകൾ പാളം തെറ്റി രണ്ട് പേർ മരിക്കുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 3.45 ഓടെ ജംഷഡ്പൂരിൽ നിന്ന് 80 കിലോമീറ്റർ അകലെ ബഡാബാംബൂവിനടുത്താണ് ഹോവാര-സിഎസ്എംടി എക്സ്പ്രസ് പാളം തെറ്റിയത്. സംഭവത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിവരികയാണ്.
ഒരു ഗുഡ്സ് ട്രെയിനും പാളം തെറ്റിയെങ്കിലും രണ്ട് അപകടങ്ങളും ഒരേസമയം നടന്നതാണോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് റെയിൽവേയിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഓം പ്രകാശ് ചരൺ പറഞ്ഞു. പാളം തെറ്റിയ 18 കോച്ചുകളിൽ 16 എണ്ണം പാസഞ്ചർ കോച്ചുകളും ഒരു പവർ കാറും ഒരു പാൻട്രി കാറുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പരിക്കേറ്റവർക്ക് റെയിൽവേയുടെ മെഡിക്കൽ സംഘം പ്രഥമ ശുശ്രൂഷ നൽകി, ഭേദപ്പെട്ട ചികിത്സയ്ക്കായി ചക്രധർപൂരിലേക്ക് കൊണ്ടുപോയതായി അധികൃതർ അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം അന്വേഷിച്ചുവരികയാണ്. ദുരിതബാധിതരായ യാത്രക്കാർക്കായി ബസുകളും അധിക ട്രെയിനുകളും ക്രമീകരിച്ചിട്ടുണ്ട്, കൂടാതെ ഇന്ത്യൻ റെയിൽവേ ഹെൽപ്പ് ലൈൻ നമ്പറുകളും നൽകിയിട്ടുണ്ട്.
ടാറ്റാനഗർ: 06572290324
ചക്രധർപൂർ: 06587 238072
റൂർക്കേല: 06612501072, 06612500244
ഹൗറ: 9433357920, 03326382217
Source link