പാരീസ്: ഇന്ത്യയുടെ ഒളിന്പിക്സ് ചരിത്രത്തിൽ ടേബിൾ ടെന്നീസിൽ പ്രീക്വാർട്ടറിലെത്തുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടം മണിക ബത്ര സ്വന്തമാക്കി. വനിതകളുടെ മത്സരത്തിൽ ആതിഥേയരായ ഫ്രാൻസിന്റെ ലോക 18-ാം റാങ്ക് താരം പ്രിതിക പാവദെയെ 4-0ന് തോൽപ്പിച്ചാണ് മണിക ബത്ര പ്രീക്വാർട്ടറിൽ കടന്നത്. ഇന്ത്യൻ വേരുകളുള്ള പ്രിതികയ്ക്കെതിരേ തുടക്കം മുതലേ മണിക ആധിപത്യം പുലർത്തി. 11-9, 11-6, 11-9, 11-7നാണ് മണികയുടെ ജയം. ടോക്കിയോ ഒളിന്പിക്സിൽ ഇന്ത്യൻ താരം രണ്ടാം റൗണ്ട് വരെയെത്തിയിരുന്നു. നിലവിൽ മണിക 28-ാം റാങ്കിലാണ്.
പുതുച്ചേരിക്കാരാണ് പ്രിതികയുടെ മാതാപിതാക്കൾ. 2003ൽ ഇവർ ഫ്രാൻസിലേക്കു കുടിയേറി. ആ വർഷംതന്നെ പ്രിതിക ജനിക്കുകയും ചെയ്തു. 19കാരിയായ പ്രിതിക ടോക്കിയോയിൽ ആദ്യ റൗണ്ടിൽ പുറത്തായിരുന്നു.
Source link