WORLD
ഇംഗ്ലണ്ടിലെ യോഗ-ഡാൻസ് സ്കൂളിൽ കത്തിയാക്രമണം; മൂന്നു കുട്ടികൾ മരിച്ചു
ലണ്ടൻ: ഇംഗ്ലണ്ടിലെ നൃത്ത-യോഗാ പഠനകേന്ദ്രത്തിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്നു പെൺകുട്ടികൾ കൊല്ലപ്പെടുകയും പത്തു പേർക്കു പരിക്കേൽക്കുകയും ചെയ്തു. ലിവർപൂൾ നഗരത്തിനടുത്തുള്ള സൗത്ത്പോർട്ട് പട്ടണത്തിൽ തിങ്കളാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ 17 വയസുള്ള അക്രമിയെ പോലീസ് പിടികൂടി.
യോഗ-നൃത്ത വർക്ഷോപ്പ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം. ആറും ഏഴും വയസുള്ള പെൺകുട്ടികൾ തിങ്കളാഴ്ചയും ചികിത്സയിലായിരുന്ന ഒന്‍പതുവയസുകാരി ഇന്നലെയുമാണ് മരിച്ചത്. ആക്രമണത്തിനുള്ള പ്രകോപനം വ്യക്തമല്ല.
Source link