KERALAMLATEST NEWS
യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കൽ: ഇടപെടാതെ സുപ്രീംകോടതി
ന്യൂഡൽഹി : ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് യു.ജി.സി നെറ്റ് പരീക്ഷ റദ്ദാക്കിയ നടപടിക്കെതിരെ സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീംകോടതി. പരീക്ഷയെഴുതിയവർക്ക് ബുദ്ധിമുട്ടുണ്ടെങ്കിൽ അവരാണ് സമീപിക്കേണ്ടതെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഹർജിക്കാരനായ നിയമവിദ്യാർത്ഥിക്ക് അധികാരമില്ലെന്നും കൂട്ടിച്ചേർത്തു.
Source link