‘വിഢികളോട് തർക്കിക്കരുത്’; ഡോക്ടർക്കു മറുപടിയുമായി നയൻതാര; വിവാദം

‘വിഢികളോട് തർക്കിക്കരുത്’; ഡോക്ടർക്കു മറുപടിയുമായി നയൻതാര; വിവാദം | Nayanthara Doctor
‘വിഢികളോട് തർക്കിക്കരുത്’; ഡോക്ടർക്കു മറുപടിയുമായി നയൻതാര; വിവാദം
മനോരമ ലേഖകൻ
Published: July 30 , 2024 12:19 PM IST
1 minute Read
ഡോക്ടർ സിറിയക് ആബി ഫിലിപ്സ്, നയൻതാര
നടി സമാന്തയ്ക്കു പിന്നാലെ തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരക്കെതിരെ രൂക്ഷ വിമർശനവുമായി ലിവർ ഡോക്ടർ എന്ന പേരിൽ പ്രശസ്തനായ മലയാളി ഡോക്ടർ സിറിയക് ആബി ഫിലിപ്സ്. ഹിബിസ്‍കസ് ചായയുടെ ഗുണങ്ങളെക്കുറിച്ച് നയൻതാര സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച പോസ്റ്റാണ് വിവാദത്തിനു ഇടയാക്കിയത്. നയൻതാര പ്രചരിപ്പിക്കുന്ന ഹിബിസ്കസ് ചായ ഗുണത്തേക്കാളേറെ ദോഷങ്ങളുണ്ടാക്കുമെന്നു നടിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ടു ഡോക്ടർ സിറിയക് ആബി ഫിലിപ്സ് എക്‌സിൽ കുറിച്ചു.
ഡോക്ടറുടെ പോസ്റ്റ് വൈറലായതോടെ നയൻതാര തന്റെ കുറിപ്പ് പിൻവലിച്ചിരുന്നു. എന്നാൽ പിന്നീട് ആ പോസ്റ്റ് നടി വീണ്ടും പങ്കുവച്ചു. താൻ പറഞ്ഞ വാദം സത്യമാണെന്നു ചൂണ്ടിക്കാട്ടുന്ന ചില കുറിപ്പുകളും ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ച നടി ഡോക്ടർക്കുള്ള മറുപടിയും നൽകുകയുണ്ടായി. ഒരിക്കലും വിഡ്ഢികളോട് തർക്കിക്കരുത് എന്നു തുടങ്ങുന്ന മാർക്ക് ട്വെയ്ന്റെ വരികൾ ഉദ്ധരിച്ചുകൊണ്ടുളള പോസ്റ്റിലൂടെയാണ് താരം ഡോക്ടര്‍ക്കുളള മറുപടി നല്‍കിയത്. കൂടാതെ ചെമ്പരത്തി ചായയുടെ ഗുണങ്ങള്‍ വിശദീകരിക്കുന്ന വെബ്സൈറ്റിന്‍റെ ലിങ്കും താരം സ്റ്റോറി രൂപത്തില്‍ പങ്കുവച്ചു.
കഴിഞ്ഞ ദിവസമാണ് നയന്‍താര തനിക്കേറ്റവും ഏറ്റവും പ്രിയപ്പെട്ട പാനീയമാണ് ഹിബിസ്കസ് ടി അഥവാ ചെമ്പരത്തി ചായ എന്ന് പറഞ്ഞുകൊണ്ടുളള കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. പ്രമേഹം, കൊളസ്‍ട്രോള്‍, രക്ത സമ്മര്‍ദ്ദം തുടങ്ങിയവയ്‍ക്ക് മികച്ച പ്രതിവിധിയാണ് ചെമ്പരത്തി ചായ എന്നും താരം കുറിച്ചിരുന്നു. കൂടാതെ ഇതുസംബന്ധിച്ച കൂടുതല്‍ അറിയാന്‍ സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് മുന്‍മുന്‍ ഗനേരിവാളിനെ സമീപിക്കാം എന്ന തരത്തില്‍ ഗനേരിവാളിനെ പോസ്റ്റില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.
നയന്‍താരയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ഡോക്ടര്‍ സിറിയക് എബി ഫിലിപ്സ് താരത്തിന്‍റെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു. 80 ലക്ഷത്തിലധികം ഫോളേവേഴ്സിനെ തെറ്റിധരിപ്പിച്ചാണ് സിനിമാതാരം നയന്‍താര പോസ്റ്റ് പങ്കുവച്ചിരിക്കുന്നതെന്നും താരത്തിന്‍റെ പോസ്റ്റില്‍ പറയുന്നതെല്ലാം തെറ്റാണെന്നുമായിരുന്നു ഡോക്ടറുടെ വാദം. താരം പറഞ്ഞ രോഗങ്ങള്‍ പരിഹരിക്കാന്‍ ചെമ്പരത്തി ചായക്ക് കഴിയുമെന്നത് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ലെന്നും ആരോഗ്യകാര്യത്തില്‍ ഉത്തരവാദിത്ത ബോധമില്ലാതെ ഇങ്ങനെ താരങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നും ഡോക്ടര്‍ എക്സില്‍ കുറിച്ചു. ദിവസവും ചെമ്പരത്തി ചായ കുടിക്കരുതെന്നും ഡോക്ടര്‍ കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി.
This is cinema actress Nayantara who has more than twice the following of the other actress Samantha miselading her 8.7 million followers on a supplement called hibiscus tea.If she had stopped at hibiscus tea is kind of tasty, that would have been ok. But no, they have to go… pic.twitter.com/d1fQCohsGU— TheLiverDoc (@theliverdr) July 29, 2024
ആരോഗ്യകാര്യത്തില്‍ ഉത്തരവാദിത്ത ബോധമില്ലാതെ ഇങ്ങനെ താരങ്ങള്‍ ഇടപെടുന്നത് ശരിയല്ലെന്നാണ് ഡോക്ടർ പറയുന്നത്. മുൻപ് നടി സാമന്ത റൂത്ത് പ്രഭു ഇത്തരത്തിൽ ആരാധകർക്ക് ആരോഗ്യകരമായ സന്ദേശങ്ങൾ നൽകുന്നതിനെ ഡോക്ടർ ആബി ഫിലിപ്സ് രൂക്ഷമായി വിമർശിച്ചത് വൻ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
English Summary:
Nayanthara restores hibiscus tea post along with a cryptic note amidst controversial remarks from a doctor
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 7jni385l8poa7c7n4msdj412q3 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nayanthara mo-entertainment-movie-samantha-ruth-prabhu