കേരളത്തിലെ ലോ കോളേജുകളിലെ അഞ്ചു വർഷ ഇന്റഗ്രേറ്റഡ് നിയമ പഠന പ്രോഗ്രാം,മൂന്ന് വർഷ എൽഎൽബി പ്രോഗ്രാം എന്നിവയ്ക്ക് പ്രവേശനത്തിനായി സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ KLEE 24-കേരള ലോ കോളേജ് എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു.ബി. എ. എൽ.എൽ.ബി,ബി.കോം എൽ.എൽ.ബി,ബി.ബി.എ,എൽ.എൽ.ബി പ്രോഗ്രാമുകൾ നാലു സർക്കാർ ലോ കോളേജുകൾ,സ്വാശ്രയ കോളേജുകൾ എന്നിവയിലുണ്ട്. 400 ഓളം സീറ്റുകളുണ്ട്. മൂന്നു വർഷ എൽ.എൽ.ബി.യ്ക്ക് 1100 ഓളം സീറ്റുകളുണ്ട്.
അഞ്ചു വർഷ പ്രോഗ്രാമിനും,മൂന്ന് വർഷ പ്രോഗ്രാമിനും പ്രത്യേകം അപേക്ഷ സമർപ്പിക്കണം.2 മണിക്കൂറുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിലൂടെയാണ് സെലക്ഷൻ.120 ഒബ്ജക്റ്റീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും.ജനറൽ ഇംഗ്ലീഷ്,പൊതു വിജ്ഞാനം,ന്യൂമെറിക്കൽ & മെന്റൽ എബിലിറ്റി,ലീഗൽ അഭിരുചി എന്നിവയിൽ നിന്നും ചോദ്യങ്ങളുണ്ടാകും. പൊതുവിഭാഗത്തിൽപ്പെട്ടവർക്ക് 850 രൂപയും,പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് 425 രൂപയുമാണ് അപേക്ഷ ഫീസ്. കുറഞ്ഞ പ്രായ പരിധി 17 വയസാണ്. ഓഗസ്റ്റ് 2 വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം.പ്ലസ് ടു വിൽ 45 ശതമാനം മാർക്ക് ലഭിച്ചവർക്ക് അപേക്ഷിക്കാം.ഡിപ്ലോമ കഴിഞ്ഞവർക്കും അപേക്ഷിക്കാവുന്നതാണ്. www.cee.kerala.gov.in
*നീറ്റ് -യൂ ജി 24 -തുടർനടപടികൾ*
പുതുക്കിയ നീറ്റ് യൂ ജി റാങ്ക് ലിസ്റ്റനുസരിച്ചു കുറഞ്ഞ കട്ട് ഓഫ് മാർക്കിൽ നേരിയ വത്യാസങ്ങളുണ്ട്. കൗൺസിലിങ് നടപടിക്രമങ്ങൾ ഉടൻ ആരംഭിക്കും.അഖിലേന്ത്യ,സംസ്ഥാനതല കൗൺസിലിങ് പ്രക്രിയയുടെ നോട്ടിഫിക്കേഷൻ വരുന്ന മുറയ്ക്ക് നടപടിക്രമങ്ങൾ ആരംഭിക്കണം.പുതുക്കിയ കട്ട് ഓഫ് പൊതു വിഭാഗത്തിൽപ്പെട്ടവർക്ക് 720-162 ഉം,ഒ ബി സി,എസ് സി,എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് 161-127,ഒ ബി സി/എസ് സി പി ഡബ്ല്യൂ ഡി -143 – 127, പൊതു EWS PwD -161-144. സംസ്ഥാന പ്രവേശന പരീക്ഷ കമ്മിഷണർ കേരളത്തിലേക്കുള്ള റാങ്ക് ലിസ്റ്റ് തയാറാക്കാനായി പ്രത്യേക വിജ്ഞാപനം പുറപ്പെടുവിക്കും.തുടർന്ന് കീമിൽ രജിസ്റ്റർ ചെയ്തവർ നീറ്റ് മാർക്കും,റാങ്കും അപ്‌ലോഡ് ചെയ്യണം.
ഡോ.ടി.പി.സേതുമാധവൻ
Source link