ഇനി പ്രഭാസ് സീരിയസല്ല, ഫുൾ കോമഡി; ‘രാജാ സാബ്’ ആദ്യ ഗ്ലിംപ്സ്
ഇനി പ്രഭാസ് സീരിയസല്ല, ഫുൾ കോമഡി; ‘രാജാ സാബ്’ ആദ്യ ഗ്ലിംപ്സ് | The RajaSaab Glimpse
ഇനി പ്രഭാസ് സീരിയസല്ല, ഫുൾ കോമഡി; ‘രാജാ സാബ്’ ആദ്യ ഗ്ലിംപ്സ്
മനോരമ ലേഖകൻ
Published: July 30 , 2024 10:36 AM IST
1 minute Read
പ്രഭാസ്
പ്രഭാസിനെ നായകനാക്കി മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘രാജാ സാബി’ന്റെ ആദ്യ ഗ്ലിംപ്സ് പുറത്തുവിട്ടു. സിനിമാ പ്രേമികളെയും ആരാധകരെയും തൃപ്തിപ്പെടുത്തുന്ന വിധത്തിൽ സ്റ്റൈലിഷ് ലുക്കിലാണ് പ്രഭാസിനെ അവതരിപ്പിച്ചിരിക്കുന്നത്. കോമഡി ആരാധകർക്ക് വിരുന്നൊരുക്കാൻ 2025 ഏപ്രിൽ 10ന് ചിത്രം തിയറ്ററുകളിലെത്തും.
പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി ജി വിശ്വപ്രസാദാണ് ചിത്രം നിർമിക്കുന്നത്. വിവേക് കുച്ചിബോട്ലെയാണ് സഹനിർമാതാവ്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.
നിലവിൽ നാൽപത് ചിത്രീകരണം പൂർത്തിയായ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഓഗസ്റ്റ് 2 മുതലാണ് ആരംഭിക്കുന്നത്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്റെ ഫൈറ്റ് കോറിയോഗ്രഫി രാം ലക്ഷ്മൺ മാസ്റ്റേഴ്സും കിങ് സോളമനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. വിഎഫ്എക്സ് ചുമതല വഹിക്കുന്നത് ബാഹുബലി ഫെയിം ആർ സി കമൽകണ്ണനാണ്.
‘പ്രതി റോജു പാണ്ഡഗെ’, ‘മഹാനുഭാവുഡു’ എന്നീ ചിത്രങ്ങൾക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന സിനിമയാണ് രാജാ സാബ്. ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പിആർഒ: ആതിര ദിൽജിത്ത്.
English Summary:
Watch The RajaSaab Glimpse
59i40ev2u54uef81qttl9pstuk 7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-prabhas f3uk329jlig71d4nk9o6qq7b4-list mo-entertainment-common-teasertrailer
Source link