KERALAMLATEST NEWS

വിദ്യാഭ്യാസ വകുപ്പ് മേഖലാതല അദാലത്ത് 1084 അപേക്ഷകൾ തീർപ്പാക്കി

തിരുവനന്തപുരം: വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ എറണാകുളം ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന മേഖലാതല ഫയൽ അദാലത്തിൽ 1084 അപേക്ഷകൾ തീർപ്പാക്കി.ഇടുക്കി,എറണാകുളം,കോട്ടയം,തൃശൂർ,പാലക്കാട് ജില്ലകളുടെ അദാലത്താണ് നടന്നത്,
അഞ്ചു ജില്ലകളിൽ നിന്നായി 1446 അപേക്ഷകളാണ് ലഭിച്ചത്.ശേഷിച്ച 362 അപേക്ഷകൾ തുടർനടപടികൾക്കായി ബന്ധപ്പെട്ട കാര്യാലയങ്ങൾക്ക് നൽകുകയും ചെയ്തു.നിയമനാംഗീകരവുമായി ബന്ധപ്പെട്ട 272 ഫയലുകളും തീർപ്പാക്കി.
ആഗസ്റ്റ് 5ന് കൊല്ലം ജില്ലയിലെ സെന്റ് അലോഷ്യസ് ഹയർസെക്കൻഡറി സ്‌കൂളിൽ രണ്ടാംഘട്ട ഫയൽ അദാലത്തും 17ന് കോഴിക്കോട് കാരപ്പറമ്പ് ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ മൂന്നാംഘട്ട ഫയൽ അദാലത്തും നടക്കും.കൊല്ലം ജില്ലയിൽ തിരുവനന്തപുരം, കൊല്ലം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളെയും,കോഴിക്കോട് ജില്ലയിൽ വച്ച് നടക്കുന്ന മൂന്നാംഘട്ടം ഫയൽ അദാലത്തിൽ കാസർഗോഡ്,കണ്ണൂർ,കോഴിക്കോട്,വയനാട്,മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളെയുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.


Source link

Related Articles

Back to top button