KERALAMLATEST NEWS

യു.ടി.യു.സി ഫെഡറേഷൻ ഭാരവാഹികൾ

തിരുവനന്തപുരം: ചുമട്ടുതൊഴിലാളികളെ സ്കാറ്റേർഡ്,അറ്റാച്ച്ഡ്,അൺ അറ്റാച്ച്ഡ് എന്നിങ്ങനെ മൂന്നായി തരം തിരിക്കാതെ ഒരു വിഭാഗം മാത്രമായി നിലനിർത്തി ആനുകൂല്യങ്ങൾ എല്ലാവർക്കും ലഭ്യമാക്കണമെന്ന് തിരുവനന്തപുരത്ത് സമാപിച്ച കേരള ഹെഡ് ലോഡ് ആൻഡ് ജനറൽ വർക്കേഴ്സ് ഫെഡറേഷൻ ( യു.ടി.യു.സി) സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.

സംഘടനയുടെ സംസ്ഥാന പ്രസിഡന്റായി തോമസ്ജോസഫിനെയും (പത്തനംതിട്ട),ജനറൽ സെക്രട്ടറിയായി കെ.ജയകുമാറിനെയും (തിരുവനന്തപുരം),ട്രഷററായി കരകുളംജയചന്ദ്രനെയും സമ്മേളനം തിരഞ്ഞെടുത്തു.മറ്റ് ഭാരവാഹികൾ:വിനോബ താഹ,ഇടവനശ്ശേരി സുരേന്ദ്രൻ,പൊടിമോൻ കെ മാത്യു,പി.കെ.അബ്ദുള്ള കോയ ( കോഴിക്കോട്),ജെ ബാബു നന്ദിയോട് (വൈസ് പ്രസിഡന്റുമാർ),കരിക്കകം സുരേഷ്,തുണ്ടിൽ നിസ്സാർ,എം എസ്.ഷൗക്കത്ത്,വർഗ്ഗീസ് വിഴിഞ്ഞം,ടി.കെ.സുൽഫി,എൻ.സോമരാജൻ(സെക്രട്ടറിമാർ).


Source link

Related Articles

Back to top button