ക്വലാലംപുർ: പുരുഷന്മാരുടെ 2025ലെ ഏഷ്യ കപ്പ് ക്രിക്കറ്റിന് ഇന്ത്യ വേദിയാകും. ട്വന്റി-20 ഫോർമാറ്റിലാകും മത്സരങ്ങൾ നടക്കുക. 2026 ട്വന്റി 20 ലോകകപ്പിന്റെ ഭാഗമായാണ് 2025ലെ ഏഷ്യ കപ്പ് ട്വന്റി 20യിലാക്കിയത്. 2027ൽ നടക്കുന്ന ഏഷ്യ കപ്പിന് ബംഗ്ലാദേശ് ആതിഥേയത്വം വഹിക്കും. ഏകദിന ഫോർമാറ്റിലാകും മത്സരങ്ങൾ. വനിതകളുടെ ട്വന്റി 20 ഏഷ്യ കപ്പ് 2026ൽ നടക്കും. ഇതിന്റെ വേദി തീരുമാനമായിട്ടില്ല.
Source link