പാരീസിൽ സൈബർ ആക്രമണം
പാരീസ്: ഫ്രാൻസിന്റെ ടെലി കമ്മ്യൂണിക്കേഷൻ വിതരണക്കാരുടെ ഫൈബർ ഒപ്റ്റിക് ശൃംഖലകൾക്കു നേരേ സൈബർ ആക്രമണം. പാരീസ് ഒളിന്പിക്സ് ഉദ്ഘാടനത്തിനു മണിക്കൂറുകൾക്കു മുന്പ് ഹൈ സ്പീഡ് ട്രെയിൻ ശൃംഖലകളിൽ അട്ടിമറി നടത്തി സർവീസുകൾ സ്തംഭിപ്പിച്ചിരുന്നു. ഈ സംഭവം നടന്നു മൂന്നു ദിവസത്തിനു ശേഷമാണ് ഫ്രാൻസിൽ ടെലി കമ്മ്യൂണിക്കേഷൻ മേഖല തകർക്കപ്പെട്ടിരിക്കുന്നത്. പാരീസ് നഗരത്തെ ഈ അട്ടിമറി ബാധിച്ചിട്ടില്ലെന്നാണ് ഫ്രഞ്ച് പോലീസ് വ്യക്തമാക്കുന്നത്.
ഹൈ സ്പീഡ് ട്രെയിൻ ശൃംഖലകളിൽ അട്ടിമറി നടത്തി സർവീസുകൾ സ്തംഭിപ്പിച്ചത് തീവ്ര ഇടതുപക്ഷക്കാരാണെന്നു പോലീസ് അറിയിച്ചു.
Source link