ധാക്ക: ബംഗ്ലാദേശിൽ ഈയിടെയുണ്ടായ സംവരണവിരുദ്ധ പ്രക്ഷോഭത്തിൽ 150 പേർ കൊല്ലപ്പെട്ടെന്ന് സർക്കാർ അറിയിച്ചു. ഇന്നു രാജ്യമാകെ ദുഃഖാചരണം നടത്തും. കറുത്ത ബാഡ്ജുകൾ ധരിക്കാൻ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. മോസ്കുകൾ, ക്ഷേത്രങ്ങൾ, പള്ളികൾ, പഗോഡകൾ എന്നിവിടങ്ങളിൽ പ്രാർഥന നടത്താനും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
ജൂലൈ ആദ്യം യൂണിവേഴ്സിറ്റികളിലും കോളജുകളിലും തുടങ്ങിയ പ്രക്ഷോഭം രാജ്യമൊട്ടാകെ വ്യാപിച്ചു. ആയിരങ്ങൾക്ക് കലാപത്തിൽ പരിക്കേറ്റു.
Source link